Quantcast

ജിദ്ദയെയും ദമ്മാമിനെയും ബന്ധിപ്പിച്ച് 1500 കിലോമീറ്ററിൻറെ പുതിയ റെയിൽ പാത

ചരക്ക് ഗതാഗതത്തിനാണ് സംവിധാനം ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക

MediaOne Logo

Web Desk

  • Updated:

    2026-04-17 04:02:08.0

Published:

16 April 2026 10:38 PM IST

A new 1,500-kilometer rail line connecting Jeddah and Dammam
X

റിയാദ്:സൗദിയിലെ ജിദ്ദയെയും ദമ്മാമിനെയും ബന്ധിപ്പിക്കുന്ന റെയിൽ പാത രൂപകൽപന ചെയ്യുന്നതിനുള്ള കരാറിന് ധാരണയായി. സൗദി അറേബ്യ റെയിൽവേ കമ്പനിയുമായി സ്പാനിഷ് കമ്പനിയായ സെൻസറാണ് കരാറിൽ ഒപ്പു വെച്ചത്. 1500 നീളമുള്ളതാണ് ഈ പാത. ചരക്ക് ഗതാഗതത്തിനായിരിക്കും സംവിധാനം ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക. ജുബൈലുമായും ഈ പാത ബന്ധിപ്പിക്കും.

വിശദമായ എൻജിനീയറിങ് ഡിസൈനുകൾ, പ്രൊജക്ടിന്റെ ഡ്രോയിംഗുകളും ബ്ലൂപ്രിന്റുകളും, ഭൂമിശാസ്ത്രപരമായ പഠനങ്ങൾ, നിർമാണത്തിന് വേണ്ട സാങ്കേതിക വിവരങ്ങൾ തുടങ്ങിയവ ഉൾപെടുത്തിയായിരിക്കും രൂപകല്പന. പാലങ്ങൾ, ടണലുകൾ, സ്റ്റേഷനുകൾ തുടങ്ങിയവയും ഡിസൈനിൽ വ്യക്തമാക്കും. പ്രാഥമിക ഡിസൈൻ നേരത്തെ ഇറ്റാലിയൻ കമ്പനി ഇറ്റാൽഫർ തയ്യാറാക്കിയിരുന്നു. നഗരങ്ങൾക്കിടയിലെ ചരക്ക് നീക്കം പദ്ധതി നടപ്പാകുന്നതോടെ കൂടുതൽ എളുപ്പത്തിലാകും. കടൽമാർഗം ചുറ്റിപ്പോകാതെ റെയിൽ വഴി നേരെ കടത്തുന്നതിനാൽ സമയ നഷ്ടവും പുതിയ പദ്ധതി ഒഴിവാക്കും.

TAGS :

Next Story