Quantcast

തെരുവ് കച്ചവടത്തിന് ഇനി പുതുമുഖം‌; സാമ്പത്തിക ശാക്തീകരണത്തിന് ആദ്യ നാഷണൽ ട്രാക്ക്‌ പദ്ധതിക്ക് തുടക്കം

തെരുവ് കച്ചവടത്തെ ഒരു സുസ്ഥിര സാമ്പത്തിക പ്രവർത്തനമാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്

MediaOne Logo

Web Desk

  • Published:

    17 Feb 2026 4:13 PM IST

A new face for street trading; First National Track project launched for economic empowerment
X

റിയാദ്: സൗദിയിൽ തെരുവ് കച്ചവടക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുമായി മുനിസിപ്പാലിറ്റി ഭവന മന്ത്രാലയം. കിഴക്കൻ പ്രവിശ്യയിലെ വികസന അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കിയ ആദ്യ നാഷണൽ ട്രാക്ക് പദ്ധതിക്ക് തുടക്കമായി. അർബൻ ഡെവലപ്‌മെന്റ് ഹാക്കത്തോണിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. തെരുവ് കച്ചവടത്തെ ഒരു സുസ്ഥിര സാമ്പത്തിക പ്രവർത്തനമാക്കി മാറ്റുകയും അവരെ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തെരുവ് കച്ചവടക്കാരുടെ പ്രവർത്തന ഉപകരണങ്ങൾ പരിഷ്കരിക്കുകയും കൂടുതൽ കാര്യക്ഷമമായ പ്രവർത്തന സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുക, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ കച്ചവട മാതൃകകൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു വലിയ നിക്ഷേപമാണ് ഈ പദ്ധതിയെന്ന് തെരുവ് കച്ചവടക്കാരുടെ പിന്തുണയ്ക്കും വികസനത്തിനുമുള്ള സമിതിയുടെ ജനറൽ സൂപ്പർവൈസർ നുജൂദ് ബിൻത് ഹത്‌ലൂൽ അറിയിച്ചു.

TAGS :

Next Story