Quantcast

സൗദിയിലെ ഇരുന്നൂറിലധികം നഗരങ്ങളെയും ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിച്ച് പബ്ലിക് ട്രാൻസ്പോർട്ട് സർവീസ് വരുന്നു

76 റൂട്ടുകളിൽ പ്രതിവർഷം 60 ലക്ഷം യാത്രക്കാരെ ലക്ഷ്യമിടുന്നതാണ് പദ്ധതി

MediaOne Logo

Web Desk

  • Published:

    3 Feb 2022 10:08 PM IST

സൗദിയിലെ ഇരുന്നൂറിലധികം നഗരങ്ങളെയും ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിച്ച് പബ്ലിക് ട്രാൻസ്പോർട്ട് സർവീസ് വരുന്നു
X

സൗദി അറേബ്യയിലെ ഇരുന്നൂറിലധികം നഗരങ്ങളെയും ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ പബ്ലിക് ട്രാൻസ്പോർട്ട് സർവീസ് ആരംഭിക്കുന്നു. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് പദ്ധതിക്ക് തുടക്കം കുറിക്കുക. 76 റൂട്ടുകളിൽ പ്രതിവർഷം 60 ലക്ഷം യാത്രക്കാരെ ലക്ഷ്യമിടുന്നതാണ് പദ്ധതി.

പുതിയ പദ്ധതി സംബന്ധിച്ച വിവരങ്ങൾ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് പുറത്ത് വിട്ടത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ബസ് സർവീസ് നൽകുന്നതിന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ടെൻഡർ ക്ഷണിച്ചു. സ്വകാര്യ മേഖലയിലെ നിക്ഷേപകർക്ക് ആകർഷകമായ അവസരങ്ങൾ നൽകുന്നതിനും ട്രാൻസ്പോർട്ടിംഗ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഓപ്പറേറ്റർമാർക്കിടയിൽ മത്സരാതിഷ്ഠിത സേവനങ്ങൾ നൽകുന്നതിനും പദ്ധതി മുഖേന ലക്ഷ്യമിടുന്നുണ്ട്.

A public transport service will be launched connecting more than 200 cities and governorates in Saudi Arabia.

TAGS :

Next Story