ഇന്ത്യയിൽ നിന്ന് ഹജ്ജ് കമ്മിറ്റി വഴി അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റിലുള്ള ഏഴായിരത്തോളം പേർക്ക് ഹജ്ജിന് അവസരം
കേരളത്തിൽ നിന്ന് 3792 മുതൽ 4782 വരെ വെയിറ്റിങ് ലിസ്റ്റ് നമ്പറിലുള്ള 990 പേരെയാണ് തിരഞ്ഞെടുത്തത്

റിയാദ്: ഇന്ത്യയിൻ ഹജ്ജ് കമ്മിറ്റി വഴി അപേക്ഷിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള ഏഴായിരത്തിലേറെ പേർക്ക് ഹജ്ജിന് അവസരം ലഭിക്കും. മഹ്റം ഇല്ലാതെ എത്തുന്ന വിഭാഗത്തിൽ പുതുതായി 500 പേർക്കും അവസമുണ്ട്. ഹജ്ജിന് അപേക്ഷിച്ചവർ പണത്തിൻറെ രണ്ടാം ഗഡു ഈ മാസം നൽകേണ്ടിവരും.
കാത്തിരിപ്പ് പട്ടികയിലെ 7636 പേർക്കാണ് പുതുതായി അവസരം ലഭിച്ചത്. കേരളം, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, കർണാടക ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ലിസ്റ്റിൽ. കേരളത്തിൽ നിന്ന് 3792 മുതൽ 4782 വരെ വെയിറ്റിങ് ലിസ്റ്റ് നമ്പറിലുള്ള 990 പേരെയാണ് തിരഞ്ഞെടുത്തത്. മഹ്റം വിഭാഗത്തിൽ 500 പേർക്ക് പുതുതായി അപേക്ഷിക്കാൻ അവസരമുണ്ട്. 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കാണ് അപേക്ഷിക്കാനാവുക. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് വഴി ഈ മാസം 16 മുതൽ 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
ഹജ്ജിന് അവസരം ലഭിച്ചവർ ഈ മാസം 31ന് മുമ്പായി പണം അടക്കണം. ആദ്യ ഗഡു അടച്ചവർ 1,25,000 രൂപയാണ് അടക്കേണ്ടത്. അല്ലാത്തവർ 2,77,300 രൂപ അടക്കേണ്ടിവരും. ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് വഴിയോ എസ്‌ബിഐ, യൂണിയൻ ബാങ്കുകൾ വഴിയോ പണമടക്കാവുന്നതാണ്.
Adjust Story Font
16

