Quantcast

സൗദിയിലെ ത്വായിഫിൽ യന്ത്ര ഊഞ്ഞാൽ തകർന്ന് അപകടം; 23 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

അപകടത്തെ തുടർന്ന് പാർക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

MediaOne Logo

Web Desk

  • Published:

    31 July 2025 11:05 PM IST

സൗദിയിലെ ത്വായിഫിൽ യന്ത്ര ഊഞ്ഞാൽ തകർന്ന് അപകടം; 23 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം
X

ത്വായിഫ്: സൗദിയിലെ ത്വായിഫിലുള്ള ഒരു സ്വകാര്യ പാർക്കിൽ യന്ത്ര ഊഞ്ഞാൽ പൊട്ടിവീണ് അപകടം. ഇന്നലെ രാത്രി അൽഹദയിലെ പാർക്കിലുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 23 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടത്തെ തുടർന്ന് പാർക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

'മരണത്തിന്റെ ഗെയിം' എന്ന് പേരുള്ള യന്ത്ര ഊഞ്ഞാലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കെ പൊടുന്നനെ തകർന്നു വീണത്. അവധി ആഘോഷിക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അപകടവിവരമറിഞ്ഞയുടൻ റെഡ് ക്രസന്റ്, സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പാർക്കിന്റെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അപകടകാരണങ്ങളെക്കുറിച്ചും അന്വേഷണം നടക്കും.

TAGS :

Next Story