Quantcast

ഹിഫ സൂപ്പർ കപ്പിൽ എഎഫ്‌സി ഹുഫൂഫ് ജോതാക്കളായി

MediaOne Logo

Web Desk

  • Published:

    13 Jun 2023 5:18 PM GMT

Hifa Super Cup final
X

സൗദി കിഴക്കൻ പ്രവിശ്യ അൽ ഹസ്സയിലെ വിവിധ മലയാളി ഫുട്ബാൾ ക്ലബ്ബുകളുടെ കൂട്ടായ്മയായ ഹസ്സ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ(HIFA) അൽ നുസ്ഹ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. രണ്ട് ആഴ്ചകളിലായാണ് രണ്ടാമത് സെവൻസ് ടൂർണമെന്റ് നടന്നത്.

ടൂർണമെന്റ് ഫൈനലിൽ സ്‌പോർട്ടിങ് സോക്കർ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി എഎഫ്‌സി ഹുഫൂഫ് ജോതാക്കളായി. ടൂർണമെന്റിൽ മികച്ച കളിക്കാരനായും ടോപ്പ് സ്‌കോറർ ആയും എഎഫ്‌സിയുടെ ഇജാസിനെയും മികച്ച ഗോൾ കീപ്പറായി എഎഫ്‌സിയുടെ തന്നെ അഫ്‌സലിനെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ടൂർണ്ണമെന്റ് കൺവീനർ മുഷ്താഖ് പറമ്പിൽ പീടിക അധ്യക്ഷത വഹിച്ചു. ഹിഫ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ വട്ടല്ലൂർ സ്വാഗതം പറഞ്ഞു.




പ്രസിഡണ്ട് ഷംസു പട്ടാമ്പി, ആദിൽ പുതിയങ്ങാടി , നൗഷാദ് , ഷിബു ആസാദ് , മിമിക്രി ആർട്ടിസ്റ്റ് അഹമ്മദ് ഷാ തുടങ്ങിയവർ സംബന്ധിച്ചു. അൽ ഹസ്സ ഇസ്ലാമിക് സെന്റർ മലയാളം വിഭാഗം മേധാവി നാസർ മദനി ഉദ്ഘാടനം ചെയ്തു. അൽ ഹസ്സ KMCC പ്രതിനിധി സുൽഫി കുന്നമംഗലം, നവോദയ ഏരിയ സെക്രട്ടറി മധു ആറ്റിങ്ങൽ, ശിഫ ഡോസ് മാർക്കറ്റിങ് മേനേജർ അനസ് തൃശൂർ, രക്ഷാധികാരി പ്രമോദ് സിൽക്ക് സിറ്റി, അഷ്റഫ് തുടങ്ങിയവർ ടൂർണമെന്റിന് ആശംസകളർപ്പിച്ചു.

TAGS :

Next Story