അഹമ്മദ് മദീനിക്ക് കെഎംസിസി യാത്രയയപ്പ് നൽകി

അൽ ബാഹ: ഒന്നര പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അൽ ബാഹ ജാലിയാത്ത് മലയാളം വിഭാഗം മേധാവി അഹമ്മദ് മദീനിക്ക് കെഎംസിസി ഊഷ്മളമായ യാത്രയയപ്പ് നൽകി. കെഎംസിസി അൽ ബാഹ സെൻട്രൽ കമ്മിറ്റി സെക്രട്ടറി മൻസൂർ കൊളപ്പുറം സ്‌നേഹോപഹാരം കൈമാറി.
അൽ ബാഹയിലെ ഇന്ത്യൻ കോർണർ ഹോട്ടലിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് ചാലിയം, നൗഫൽ മാസ്റ്റർ, ശരീഫ് അലനല്ലൂർ, ജലീൽ മുസ്‌ലിയാർ, മുസ്തഫ അത്തിക്കാവിൽ, ഇസ്മായിൽ ചിറമംഗലം, അമീർ (കുഞ്ഞിപ്പ), ഫൈസൽ വികെപടി തുടങ്ങിയവർ സംസാരിച്ചു.
യാത്രയയപ്പിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ച അഹമ്മദ് മദീനി കെഎംസിസിയുടെ പ്രവർത്തനത്തെയും ഐക്യത്തോടെ ജീവിക്കേണ്ട പശ്ചാത്തലത്തെയും കുറിച്ച് സംസാരിച്ചു.
കെ.എം.സി. സി നേതാക്കളായ അരിക്കര മുഹമ്മദാലി, ബാപ്പുട്ടി തിരുവേഗപ്പുറ, സുധീർ പൂവച്ചൽ, നാസർ ആലത്തൂർ, റഫീഖ് അൽറായ, അരീക്കര സുഹൈൽ, ചൊക്കിളി റിയാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Adjust Story Font
16

