എല്ലാത്തിനും എഐ; തീർഥാടകരുടെ മരുന്ന് പരിശോധിക്കാൻ 'റാസ്വിദ്'
മരുന്നുകളിൽ നിരോധിച്ചതോ നിയന്ത്രിച്ചതോ ആയ ലഹരിവസ്തുക്കളോ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഈ സംവിധാനം

റിയാദ്: ഹജ്ജ് സീസണിൽ തീർഥാടകർ കൊണ്ടുവരുന്ന നിയന്ത്രിത മരുന്നുകളുടെ പരിശോധന കൂടുതൽ കൃത്യവും വേഗത്തിലുമാക്കാൻ 'റാസ്വിദ്' സ്മാർട്ട് സർവീസ് സഹായിച്ചതായി സൗദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം അതിർത്തികളിൽ തീർഥാടകർക്കുള്ള സേവനങ്ങൾ വേഗത്തിലാക്കാനും കസ്റ്റംസ് പരിശോധനകൾ കൂടുതൽ ശക്തമാക്കാനും സഹായിച്ചു.
തീർഥാടകരുടെ പക്കലുള്ള മരുന്നുകളിൽ അന്താരാഷ്ട്രതലത്തിൽ നിരോധിച്ചതോ നിയന്ത്രിച്ചതോ ആയ ലഹരിവസ്തുക്കളോ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളോ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മരുന്നുകളുടെ പേരുകളിലെ വ്യത്യാസങ്ങൾ, വ്യത്യസ്ത ഭാഷകൾ, എന്നിവ തിരിച്ചറിയുന്നതിലുണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കാൻ റാസ്വിദ് വഴി സാധിക്കുന്നു.
Adjust Story Font
16

