ഇന്ത്യയിലെ എഐ ഇംപാക്ട് ഉച്ചകോടി; SDAIA തലവന്റെ നേതൃത്വത്തിൽ സൗദി പ്രതിനിധി സംഘം ന്യൂഡൽഹിയിലെത്തും
ഫെബ്രുവരി 16-20 വരെ നടക്കുന്ന ഫോറത്തിന്റെ അവസാന 2 ദിനങ്ങളിലാണ് സൗദി പങ്കെടുക്കുക

റിയാദ്: ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി'യിൽ സൗദി അറേബ്യ പങ്കെടുക്കും. രാജ്യത്തെ പ്രതിനിധീകരിച്ച് ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി(SDAIA) മേധാവി ഡോ. അബ്ദുള്ള അൽഗാംദി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഫെബ്രുവരി 16 മുതൽ 20 വരെ നടക്കുന്ന ഫോറത്തിന്റെ അവസാന രണ്ട് ദിനങ്ങളിലാണ് സൗദി സംഘം പങ്കെടുക്കുക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസന സ്വാധീനം, സാമൂഹിക ശാക്തീകരണം, എഐ സുരക്ഷ, വിഭവങ്ങളുടെ തുല്യമായ വിതരണം എന്നിവയെക്കുറിച്ച് ലോകനേതാക്കളുമായി ചർച്ച നടക്കും. നൂതന സാങ്കേതികവിദ്യകൾ ഭരണതലത്തിൽ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് ഉച്ചകോടിയിൽ സൗദി വിശദീകരിക്കും.
Next Story
Adjust Story Font
16

