Quantcast

ഇന്ത്യ-സൗദി തൊഴിൽ ഏകോപനം ലക്ഷ്യം; സൗദിയുടെ ലേബർ അറ്റാഷെ ഡൽഹിയിൽ

സൗദിയിലേക്ക് ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ചട്ടങ്ങളെ കുറിച്ച് ബോധവത്കരണം നൽകും

MediaOne Logo

Web Desk

  • Updated:

    2022-12-21 20:06:41.0

Published:

21 Dec 2022 8:01 PM GMT

ഇന്ത്യ-സൗദി തൊഴിൽ ഏകോപനം ലക്ഷ്യം; സൗദിയുടെ ലേബർ അറ്റാഷെ ഡൽഹിയിൽ
X

ഇന്ത്യയിൽ നിന്നുള്ള തൊഴിൽ റിക്രൂട്ട്മെന്റ് മേഖല മെച്ചപ്പെടുത്താനായി സൗദി അറേബ്യ ലേബർ അറ്റാഷെയെ നിയമിച്ചു. ഡൽഹിയിലാണ് ഓഫീസ് പ്രവർത്തിക്കുക.

സൗദിയിലേക്ക് ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ചട്ടങ്ങളെ കുറിച്ച് ബോധവല്‍കരണം നൽകുകയാണ് ലക്ഷ്യം. വ്യാജ റിക്രൂട്ട്മെന്റുകളും ഇതോടെ തടയാനാകും.

സൗദി മാനവവിഭശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലാണ് ലേബര്‍ അറ്റാഷെയുടെ പ്രവര്‍ത്തനം. സൗദി ഇന്ത്യ തൊഴില്‍ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഡല്‍ഹിയിലെ സൗദി എംബസിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഓഫീസിന്റെ ഉല്‍ഘാടനം സൗദ് അല്‍മന്‍സൂര്‍ നിര്‍വ്വഹിച്ചു. വിദേശ രാജ്യങ്ങളില്‍ സൗദി അറേബ്യ ആരംഭിക്കുന്ന നാലാമത്തെ ലേബര്‍ അറ്റാഷെയാണ് ഇത്.

ഓഫീസിന്റെ പ്രവര്‍ത്തനം തൊഴില്‍ മേഖലയില്‍ ഇരു രാജ്യങ്ങളുടെയും ഏകോപനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. സൗദിയിലേക്ക് ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലാൡകള്‍ക്ക് രാജ്യത്തെ തൊഴില്‍ ചട്ടങ്ങളെയും തൊഴില്‍ അന്തരീക്ഷത്തെയും കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും ഓഫീസ് നേതൃത്വം നല്‍കും. തൊഴിലാളികളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നത് വഴി തൊഴിലുടമയുമായുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും ഓഫീസ് സഹായിക്കും. ഒപ്പം തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും എളുപ്പം പരഹരിക്കുന്നതിനും പ്രവര്‍ത്തനം പ്രയോജനപ്പെടും.

TAGS :

Next Story