Quantcast

എയർ ഇന്ത്യയും സൗദിയയും കൈകോർക്കുന്നു; കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ചു

അന്തിമ ലക്ഷ്യസ്ഥാനം വരെ ബാഗേജ് ചെക്ക്-ത്രൂ സൗകര്യം യാത്രക്കാർക്ക് ഇതുവഴി ലഭ്യമാകും

MediaOne Logo

Web Desk

  • Published:

    16 Jan 2026 11:13 PM IST

എയർ ഇന്ത്യയും സൗദിയയും കൈകോർക്കുന്നു; കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ചു
X

റിയാദ്: കൂടുതൽ കണക്ഷൻ ഫ്‌ളൈറ്റുകളും റൂട്ടുകളും ലഭ്യമാക്കാൻ എയർ ഇന്ത്യയും സൗദി എയർലൈൻസും കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ചു. അന്തിമ ലക്ഷ്യസ്ഥാനം വരെ ബാഗേജ് ചെക്ക്-ത്രൂ സൗകര്യം യാത്രക്കാർക്ക് ഇതുവഴി ലഭ്യമാകും. ഇതനുസരിച്ച്, സൗദി എയർലൈൻസ് എയർ ഇന്ത്യയുടെ ടിക്കറ്റുകളും സർവീസും സ്വന്തം ഫ്‌ലൈറ്റ് നമ്പറും എയർലൈൻ കോഡും ഉപയോഗിച്ച് വിൽക്കും.

രണ്ടോ അതിലധികമോ എയർലൈനുകൾ തമ്മിൽ ഉണ്ടാക്കുന്ന ഒരു വാണിജ്യ ധാരണയാണ് കോഡ്‌ഷെയറിങ്. ഇതനുസരിച്ച്, സൗദി എയർലൈൻസ് എയർ ഇന്ത്യയുടെ ടിക്കറ്റുകളും സർവീസും സ്വന്തം ഫ്‌ലൈറ്റ് നമ്പറും എയർലൈൻ കോഡും ഉപയോഗിച്ച് വിൽക്കും. തിരിച്ച് എയർ ഇന്ത്യക്കും ഇതുപോലെ ചെയ്യാം. ഇതിലൂടെ യാത്രക്കാർക്ക് പല നേട്ടങ്ങളുണ്ട്. എയർലൈനുകൾക്ക് സ്വന്തമായി പുതിയ റൂട്ടുകൾ ആരംഭിക്കാതെ തന്നെ കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാം. ഒറ്റ ടിക്കറ്റിൽ ഒന്നിലധികം എയർലൈനുകൾ ഉപയോഗിച്ച് യാത്ര ചെയ്യാം. ബാഗേജ് ഓട്ടോമാറ്റിക്കായി ട്രാൻസ്ഫർ ആകുകയും കണക്ഷൻ എളുപ്പമാവുകയും ചെയ്യും.

ഈ സർവീസ് പ്രകാരം ടിക്കറ്റ് വിൽക്കുന്ന എയർലൈനിനെ മാർക്കറ്റിങ് കാരിയർ എന്നും, യഥാർത്ഥത്തിൽ വിമാനം ഓടിക്കുന്ന എയർലൈനിനെ ഓപറേറ്റിങ് കാരിയർ എന്നും വിളിക്കുന്നു. ഫ്‌ലൈറ്റ് വൈകിയാലോ റദ്ദാക്കിയാലോ പ്രാഥമിക ഉത്തരവാദിത്തം ഓപറേറ്റിങ് കാരിയർക്കാണ്. ബോർഡിങ് പാസിൽ ഓപറേറ്റിങ് കാരിയർ ആരാണെന്നത് വ്യക്തമാക്കിയിരിക്കും. സൗദി എയർലൈൻസ് വഴി കരാർ പ്രകാരം, യാത്രക്കാർക്ക് മുംബൈ, ഡൽഹി വഴി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് എളുപ്പത്തിൽ എത്താം. കൊച്ചിക്ക് പുറമെ 15-ലധികം ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി ഇന്റർലൈൻ സൗകര്യവും ലഭിക്കും. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യയിലെത്തുന്നവർക്ക് സൗദിയയുടെ ഫ്‌ലൈറ്റുകളിൽ ദമ്മാം, അബഹ, ഖസീം, ജിസാൻ, മദീന, താഇഫ് തുടങ്ങിയ നഗരങ്ങളിലേക്ക് തടസ്സമില്ലാത്ത കണക്ഷനും ലഭിക്കും. നിലവിൽ 25 കോഡ്ഷെയർ കരാറുണ്ട് സൗദിയക്ക്. ഇതിലൂടെ 100-ലധികം അധിക അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് യാത്രക്കാർക്ക് ആക്സസ് നൽകുന്നത്.

TAGS :

Next Story