Quantcast

എയർ പമ്പുകളും സ്പ്രേ ഫാനുകളും സജ്ജം; ഹീറ്റ് സ്ട്രോക്ക് പ്രതിരോധിക്കാൻ ജബലുറഹ്‍മയിൽ വൻ വികസന പദ്ധതികൾ

21 ചലിക്കുന്ന വലിയ കുടകളും 200 ലധികം വാട്ടർ മിസ്റ്റ് സ്പ്രേ ഫാനുകളും സജ്ജീകരിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    26 May 2026 11:08 PM IST

Air pumps and spray fans ready; Major development projects in Jabal Rahma to combat heat stroke
X

റിയാദ്: പുണ്യസ്ഥലങ്ങളിലെ നിരന്തരമായ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി, അറഫാ മൈതാനിയിലെ ജബലുറഹ്‍മയിൽ ഹീറ്റ് സ്ട്രോക്ക് പ്രതിരോധിക്കാൻ വൻ വികസന പദ്ധതികൾ. തുറസ്സായ സ്ഥലങ്ങളിലെ താപനില കുറക്കാൻ പരമ്പരാഗത എയർകണ്ടീഷണറുകളിൽ നിന്ന് വ്യത്യസ്തമായ സംവിധാനങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കാൻ കഴിയുന്ന 21 ചലിക്കുന്ന വലിയ കുടകളും പ്രദേശം മുഴുവൻ തണുപ്പിക്കാനായി 200 ലധികം വാട്ടർ മിസ്റ്റ് സ്പ്രേ ഫാനുകളും സജ്ജീകരിച്ചിട്ടുണ്ട്.

പുണ്യസ്ഥലങ്ങളിലെ വികസന പദ്ധതികളുടെ പ്രധാന ലക്ഷ്യം തീർഥാടകർക്ക് സുഗമമായി കർമങ്ങൾ നിർവഹിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണെന്ന് അധികൃതർ അറിയിച്ചു. തീർഥാടകർക്ക് ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകൾ നിർവഹിക്കുന്ന വേളയിൽ കടുത്ത ചൂടിൽ നിന്നുള്ള ആശ്വാസം പകരുന്നതിനുമായാണ് പുതിയ പദ്ധതികൾ.

TAGS :

Next Story