Quantcast

ജിദ്ദയിൽ നിന്ന് നിശ്ചിത സർവീസുമായി ആകാശ എയർ; റിയാദ്‌ സർവീസുകൾ നിർത്തിവെച്ചത് തുടരും

അബൂദബി, ദോഹ, കുവൈത്ത് സർവീസുകൾ മാർച്ച് 19 വരെ നിർത്തി

MediaOne Logo

Web Desk

  • Published:

    14 March 2026 5:11 PM IST

Akash Air to resume selected services from Jeddah; Riyadh services to remain suspended
X

റിയാദ്: മിഡിൽ ഈസ്റ്റിലെ സാഹചര്യത്തെക്കുറിച്ചുള്ള അവലോകനത്തെ തുടർന്ന് ജിദ്ദയിൽ നിന്ന് നിശ്ചിത സർവീസുമായി ആകാശ എയർ. ഇന്ത്യയിലെ അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുമാണ് സർവീസ് നടത്തുക. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇന്ത്യയിൽ നിന്ന് റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവെച്ചത് മാർച്ച് 17 വരെ തുടരുമെന്ന് ആകാശ എയർ അറിയിച്ചു. അബൂദബി, ദോഹ, കുവൈത്ത് സർവീസുകൾ മാർച്ച് 19 വരെയും നിർത്തിയിരിക്കുകയാണെന്നും വ്യക്തമാക്കി. ഈ നഗരങ്ങളിലേക്ക് ബുക്ക് ചെയ്തതോ അവിടെ നിന്ന് ബുക്ക് ചെയ്തതോ ആയ യാത്രക്കാർക്കുള്ള റദ്ദാക്കൽ/പുനഃക്രമീകരണ ചാർജുകൾ ഒഴിവാക്കൽ നയം മാർച്ച് 31 വരെ നീട്ടിയതായും ആകാശ എയർ അറിയിച്ചു. യാത്രക്കാർക്ക് പൂർണ റീഫണ്ട് തിരഞ്ഞെടുത്ത്, 7 ദിവസത്തിനുള്ളിൽ പേയ്‌മെന്റ് ക്രെഡിറ്റ് ചെയ്യാം, അല്ലെങ്കിൽ അധിക ചെലവില്ലാതെ യാത്ര പുനഃക്രമീകരിക്കാം.

വിമാനത്താവളത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് യാത്രക്കാർ http://bit.ly/qpfltsts എന്ന വിലാസത്തിൽ അവരുടെ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം. കൂടുതൽ സഹായത്തിന്, +91 9606112131 എന്ന നമ്പറിൽ 24ഃ7 ആകാശ കെയർ സെന്ററുമായി ബന്ധപ്പെടാം.

ജിദ്ദ സർവീസടക്കമുള്ള നടപടി യാത്രക്കാർക്ക് അവരുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സൗകര്യം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. വിശദാംശങ്ങൾക്കും ബുക്കിങ്ങിനും http://akasaair.com സന്ദർശിക്കാം. ആകാശ എയർ ആൻഡ്രോയിഡ്, iOS ആപ്പും ഉപയോഗിക്കാം. നിലവിലുള്ള സാഹചര്യത്തെയും സുരക്ഷാ വിലയിരുത്തലിനെയും അടിസ്ഥാനമാക്കിയാണ് സർവീസുകൾ. ഇവ പിന്നീട് മാറിയേക്കുമെന്ന് എയർലൈൻ അറിയിച്ചു.

TAGS :

Next Story