ജെനസിസ് ബ്രാൻഡുമായി കൈകോർത്ത് സൗദി ക്ലബ് അൽ അഹ്ലി
കരാർ പ്രകാരം 50 കാറുകൾ ക്ലബിന് കൈമാറും

റിയാദ്: ഹ്യുണ്ടായി കമ്പനിയുടെ ആഢംബര ബ്രാൻഡായ ജെനസിസുമായി കരാർ ഒപ്പുവെച്ച് സൗദി ക്ലബ് അൽ അഹ്ലി. മൂന്ന് വർഷത്തേക്കാണ് കരാർ. ഈ കാലയളവിൽ 50 കാറുകൾ ജെനസിസ് ക്ലബിന് കൈമാറും. വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും പ്രാദേശികമായും അന്തർദേശീയ തലത്തിലും വാണിജ്യ പങ്കാളിത്തം വികസിപ്പിക്കുന്നതിനുമാണ് അൽ അഹ് ലിയുടെ ഈ നീക്കം. ഇതുവഴി വിപണി മൂല്യം വർധിപ്പിക്കാനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാനുമാണ് ക്ലബ് ലക്ഷ്യമിടുന്നത്.
അൽ അഹ് ലി പരിശീലകൻ മത്തിയാസ് ജെയ്‌സ് ലേയുടെ നേതൃത്വത്തിൽ നിരവധി ക്ലബ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ബ്രസീലിയൻ താരം വെൻഡേഴ്‌സൺ ഗലേനോ, തുർക്കിഷ് താരം മെറിഹ് ഡെമിറാൾ, ഫ്രഞ്ച് താരം എൻസോ മില്ലോട്ട് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Next Story
Adjust Story Font
16

