Quantcast

അൽ ഹസ്സ ഒഐസിസി യാത്രയയപ്പ് നൽകി

MediaOne Logo

Web Desk

  • Updated:

    2023-10-10 14:13:59.0

Published:

10 Oct 2023 1:28 PM GMT

അൽ ഹസ്സ ഒഐസിസി യാത്രയയപ്പ് നൽകി
X

അൽഹസ്സ: രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അൽ ഹസ്സയിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും, ഒഐസിസി എക്സിക്യൂട്ടീവംഗവുമായ തിരുവനന്തപുരം പെരുകാവ് സ്വദേശി വൈഷ്ണവം വിനോദിന് ഏരിയാ കമ്മറ്റി യാത്രയയപ്പ് നൽകി.

ചടങ്ങിൽ സ്നേഹോപഹാരം ചെയർമാൻ ഫൈസൽ വാച്ചാക്കൽ കൈമാറി. ഉമർ കോട്ടയിൽ, ശാഫി കുദിർ, ലിജു വർഗ്ഗീസ്, റഷീദ് വരവൂർ , ഷിബു സുകുമാരൻ, ഷുക്കൂർ കൊല്ലം, ശ്യാം എന്നിവർ ആശംസകൾ നേർന്നു. കൺവീനർ നവാസ് കൊല്ലം സ്വാഗതവും, വിനോദ് വൈഷ്ണവം നന്ദിയും പറഞ്ഞു.

TAGS :

Next Story