Quantcast

അൽഹസ്സ ഒഐസിസി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

MediaOne Logo

Web Desk

  • Updated:

    2023-07-24 13:50:01.0

Published:

24 July 2023 1:49 PM GMT

Al Hassa OICCC
X

അൽഹസ്സ: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒഐസിസി അൽ ഹസ്സ ഏരിയാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

കുഞ്ഞൂഞ്ഞിന് സ്മരണാഞ്ജലി എന്ന പേരിൽ മുബാറസ് നെസ്റ്റോ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ അൽ ഹസ്സയിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളടക്കം പങ്കെടുത്ത് ആദരാഞ്ജലി അർപ്പിച്ചു.

കൺവീനർ കൊല്ലം നവാസിൻ്റെ അദ്ധ്യക്ഷതയിൽ ഒഐസിസി ദമ്മാം റീജ്യണൽ ജനറൽ സെക്രട്ടറി ഇകെ സലീം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

തുടർച്ചയായ 53 വർഷം നിയമസഭയിൽ പുതുപ്പള്ളി എന്ന ഒരേ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഉമ്മൻ ചാണ്ടി മുഴുവൻ കേരളീയരുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച, ജനങ്ങളാണ് തൻ്റെ പാഠപുസ്തകമെന്ന് കർമ്മത്തിലൂടെ കാണിച്ചുതന്ന നേതാവായിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയെ സ്മരിച്ചു കൊണ്ട് ഇകെ സലീം പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച സ്മരണാഞ്ജലിയിൽ സർവ്വ മത പ്രാർത്ഥനയും ഉണ്ടായിരുന്നു.

കെഎംസിസി അൽ ഹസ്സ സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സികെ ഹുസൈൻ ബാവ, നാസർ പറക്കടവ്, ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി സെക്രട്ടറി അലവി ഹാജി കൊണ്ടോട്ടി, നവയുഗം സാംസ്കാരിക വേദി അൽ ഹസ്സ രക്ഷാധികാരി സുശീൽ കുമാർ, ബാബു കെ ചെറിയാൻ ( മാർത്തോമാ സഭ), ഒഐസിസി മീഡിയ കൺവീനർ ഉമ്മർ കോട്ടയിൽ, ജോസഫ് വർഗ്ഗീസ് (തമീമി ഗ്ലോബൽ ), രാജേഷ് പൊതുവാൾ (സംസം ഹോസ്പിറ്റൽ), സെയ്തലവി ( മാസ ബ്രോസ്റ്റഡ്), ബി എം ഷാജു, അഫ്സാന അഷ്റഫ് എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. യൂത്ത് വിംഗ്ജനറൽ സെക്രട്ടറി അർശദ് ദേശമംഗലം സ്വാഗതവും, ലിജു വർഗ്ഗീസ് നന്ദിയും പറഞ്ഞു.

പ്രസാദ് കരുനാഗപ്പള്ളി, സബീന അഷ്റഫ് , അഫ്സൽ തിരൂർകാട്, റഷീദ് വരവൂർ ,മൊയ്തു അടാടി, അനീഷ് സനയ്യ,റഫീഖ് വയനാട്, സബാസ്റ്റ്യൻ സനയ്യ,റിജോ ഉലഹന്നാൻ, അക്ബർഖാൻ, കുട്ടിഹസ്സൻ പറമ്പിൽ പീടിക, സാഹിർ ചുങ്കം, സലീം പോത്തംകോട്, മഞ്ജു നൗഷാദ്, നജ്മ അഫ്സൽ, ബിൻസി, ഷിജോ വർഗ്ഗീസ്, മൊയ്തീൻ കുട്ടി നെടിയിരുപ്പ്, ബാബു തേഞ്ഞിപ്പലം, മുരളി സനയ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

TAGS :

Next Story