Quantcast

എഎഫ്സി ചാമ്പ്യൻസ് ലീ​ഗ്; അൽ നസ്ർ ക്വാർട്ടറിൽ

എതിരില്ലാത്ത ഒരു ​ഗോളിന് തുർക്മെനിസ്ഥാന്റെ അർകാദാജിനെയാണ് പരാജയപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    19 Feb 2026 11:01 AM IST

എഎഫ്സി ചാമ്പ്യൻസ് ലീ​ഗ്; അൽ നസ്ർ ക്വാർട്ടറിൽ
X

റിയാദ്: എഎഫ്സി ചാമ്പ്യൻസ് ലീ​ഗിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി അൽ നസ്ർ. കഴി‍ഞ്ഞ ദിവസം നടന്ന റൗണ്ട് ഓഫ് 16 രണ്ടാം പാദ മത്സരത്തിൽ തുർക്മെനിസ്ഥാന്റെ അർകാദാജിനെയാണ് എതിരില്ലാത്ത ഒരു ​ഗോളിന് സൗദി സംഘം പരാജയപ്പെടുത്തിയത്. ഒന്നാം പാദത്തിലും എതിരില്ലാത്ത ഒരു ​ഗോൾ ജയം മഞ്ഞപ്പട സ്വന്തമാക്കിയിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി 2-0 ത്തിന്റ മുൻതൂക്കം അൽ നസ്ർ നേടിയെടുത്തു. മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റിൽ അബ്ദുറഹ്മാൻ ​ഗരീബാണ് അൽ നസ്റിന്റെ വിജയ​ഗോൾ കണ്ടെത്തിയത്.

ഇഞ്ചുറി ടൈമിൽ റഫറി അർകാദാജ് കളിക്കാരൻ ഗോയിഷ്ബെർട്ട് അറ്റഗോലിയേവിന് ചുവപ്പ് കാർഡ് കാണിച്ചത് തുർക്മെനിസ്ഥാൻ സംഘത്തിന് തിരിച്ചടിയായി. നിലവിൽ ലീ​ഗിൽ മികച്ച ഫോമിലാണ് അൽ നസ്ർ തുടരുന്നത്. കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച് കിരീടത്തിനായുള്ള പോരാട്ടത്തിൽ മുൻപന്തിയിലാണ് അൽ നസ്ർ. ക്വാർട്ടറിൽ യുഎഇയുടെ അൽ വസ് ലാണ് മഞ്ഞപ്പടയുടെ എതിരാളികൾ.

TAGS :

Next Story