Quantcast

സൗദിയിലെ അൽ ഉല ട്രാം പദ്ധതിക്ക് തുടക്കമാവുന്നു

കരാർ സ്പാനിഷ് കമ്പനിയായ ജി.എം.വിക്ക്, പദ്ധതി 2027-ൽ പൂർത്തിയാകും

MediaOne Logo

Web Desk

  • Published:

    21 Jun 2025 9:33 PM IST

Al Ula Tram Project in Saudi Arabia Begins
X

ജിദ്ദ: സൗദിയിലെ മദീനാ പ്രവിശ്യയിലെ അൽ ഉല ട്രാം പദ്ധതിക്കായുള്ള ഒരുക്കം സജീവമാകുന്നു. സ്പാനിഷ് കമ്പനിയായ ജി.എം.വിക്കാണ് കരാർ. പദ്ധതി 2027-ൽ പൂർത്തിയാകുമെന്ന് അൽ ഉല റോയൽ കമ്മീഷൻ അറിയിച്ചു. സൗദിയുടെ പൈതൃക നഗരമായ അൽ ഉലയിലാണ് ട്രാം പദ്ധതി ആരംഭിക്കുന്നത്. 22.4 കിലോമീറ്റർ റെയിൽ നിർമിക്കും. ഇതുവഴി 20 ട്രാമുകൾ സർവീസ് നടത്തും. ഇതിനായി 17 സ്റ്റേഷനുകളും നിർമിക്കും.

അൽ ഉലയിലെ വിവിധ നിറങ്ങളിലുള്ള പാറക്കെട്ടുകൾക്കിടയിലൂടെ മനോഹര യാത്രയൊരുക്കുകയാണ് ലക്ഷ്യം. ഇതുവഴി സാംസ്‌കാരിക, ചരിത്ര, വിനോദസഞ്ചാര മേഖലകളിലെ സന്ദർശകരെ ആകർഷിക്കാനാകും. ആധുനിക സാങ്കേതികവിദ്യയിൽ നിർമിക്കുന്ന ട്രാം അൽ ഉലയിലെ യാത്രാനുഭവം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കും.

സ്പാനിഷ് കമ്പനിയായ ജി.എം.വിയാണ് ട്രാം സർവീസിന്റെ ട്രാക്കിംഗ് സേവനം ഒരുക്കുന്നത്. ഇതിനുള്ള കരാർ കഴിഞ്ഞ ദിവസം അൽ ഉല റോയൽ കമ്മീഷൻ കമ്പനിയുമായി ഒപ്പുവച്ചു. 2027-ൽ പദ്ധതി പൂർത്തിയാകുന്നതോടെ അൽ ഉലയിലെത്തുന്ന സന്ദർശകർക്ക് സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ സംവിധാനം ഉപയോഗപ്പെടുത്താനാകും.

TAGS :

Next Story