Quantcast

നിരവധി സിനിമാ കമ്പനികളെത്തി; സൗദിയിൽ ആദ്യ തിയറ്റർ സ്ഥാപിച്ച എഎംസി പിൻവാങ്ങുന്നു

എഎംസിയായിരുന്നു 2018ൽ ആദ്യ തിയറ്റർ തുടങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2023-02-04 19:00:10.0

Published:

4 Feb 2023 6:30 PM GMT

നിരവധി സിനിമാ കമ്പനികളെത്തി; സൗദിയിൽ ആദ്യ തിയറ്റർ സ്ഥാപിച്ച എഎംസി പിൻവാങ്ങുന്നു
X

സൗദിയിൽ ആദ്യ തിയറ്റർ സ്ഥാപിച്ച അമേരിക്കൻ മൾട്ടി സിനിമാ എന്റർടെയിന്റ്‌മെന്റ് ഹോൾഡിങ്‌സ് അഥവാ എഎംസി കമ്പനി വിപണിയിൽ നിന്ന് പിൻവാങ്ങുന്നു. സൗദിയിലെ തിയേറ്റർ രംഗത്തെ മത്സരത്തിൽ പിടിച്ചു നിൽക്കാനാകുന്നില്ലെന്ന് കാണിച്ചാണ് കമ്പനി പിൻമാറുന്നത്. നിലവിലെ തിയറ്ററുകൾ സൗദി ഭരണകൂടത്തിന് കീഴിലെ സെവൻ ഏറ്റെടുക്കും.

എഎംസിയായിരുന്നു 2018ൽ ആദ്യ തിയറ്റർ തുടങ്ങിയത്. റിയാദിലെ ഫിനാൻസ് ഡിസ്ട്രിക്ടിലായിരുന്നു ഇത്. 30 വർഷം നീണ്ട വിലക്കിന് ശേഷം സൗദിയിൽ തിയറ്റർ തുടങ്ങിയ കമ്പനിക്ക് നിലവിലുള്ളത് 13 തിയറ്ററുകളാണ്. ഈ വർഷത്തോടെ 40 തിയറ്ററുകളാക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.

യുഎസ് ആസ്ഥാനമായ കമ്പനിക്ക് ലോകത്തുടനീളം 950 തിയറ്ററുകളിലായി പതിനായിരത്തിലേറെ സ്‌ക്രീനുകളുണ്ട്. കോവിഡിൽ തന്നെ കമ്പനി പ്രതിസന്ധിയിലായിരുന്നു. ഇതിന് ശേഷം സൗദിയിലെ കടുത്ത മത്സരത്തിൽ പിടിച്ചു നിൽക്കാനാകുന്നില്ലെന്നാണ് കമ്പനി അറിയിച്ചതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എഎംസിയുടെ തിയറ്ററുകൾ സൗദിയിലെ പാർട്ണർമാർക്ക് വിൽക്കും. നിലവിലെ തിയറ്ററുകൾ ഇതേ പേരിൽ തുടരും. പുതുതായി വന്ന കമ്പനികൾ സൗദിയിലുടനീളം തിയറ്ററുകൾ സ്ഥാപിക്കുന്ന തിരക്കിലാണ്. സൗദിയുടെ സ്വന്തം കമ്പനിയായ മൂവി സിനിമാസും യുഎഇ കമ്പനിയായ വോക്‌സുമാണ് നിലവിൽ സൗദി വിപണിയിൽ ഏറ്റവുമധികം തിയറ്ററുകൾ തുറന്നത്. മത്സരത്തിൽ നിരക്ക് കുറച്ചെങ്കിലും എഎംസിക്ക് പിടിച്ചു നിൽക്കാനായില്ല.


American Multi Cinema Entertainment Holdings, which set up its first theater in Saudi Arabia, pulls out of the market

TAGS :

Next Story