Quantcast

സൗദിയിൽ മലയാളികൾ സഞ്ചരിച്ച കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾകൂടി മരിച്ചു

കഴിഞ്ഞ മാസം ഏഴിന് മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങും വഴി റാബക്കിൽ വെച്ചാണ് രണ്ട് മലയാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഒട്ടകത്തിലിടിച്ച് അപകടമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    19 Dec 2021 9:21 PM IST

സൗദിയിൽ മലയാളികൾ സഞ്ചരിച്ച കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾകൂടി മരിച്ചു
X

സൗദിയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി പാലത്തിങ്ങൽ ബീരാൻ കുട്ടിയുടെ ഭാര്യ റംലത്താണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ മറവ് ചെയ്യുമെന്ന് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.

കഴിഞ്ഞ മാസം ഏഴിന് മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങും വഴി റാബക്കിൽ വെച്ചാണ് രണ്ട് മലയാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഒട്ടകത്തിലിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ജിദ്ദയിൽ ഒബ്ഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു റംലത്ത്. അമ്പത് വയസ്സായിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം.

അപകടത്തിൽ മലപ്പുറം തുവ്വൂർ സ്വദേശി ആലക്കാടൻ റിഷാദ് അലി, വാഹനത്തിന്റെ ഡ്രൈവർ മലപ്പുറം പുകയൂർ സ്വദേശി കൊളക്കാടൻ അബ്ദുൽ റഊഫ് എന്നിവർ നേരത്തെ മരിച്ചിരുന്നു. മരിച്ച റംലത്തിന്റെ മകൾ റിൻസിലക്കും, 16 വയസ്സായ മകൻ മുഹമ്മദ് ബിൻസിനും അപകടത്തിൽ പരിക്കേറ്റിരുന്നുവെങ്കിലും ഇവരിപ്പോൾ ജിദ്ദയിലെ താമസ സ്ഥലത്ത് വിശ്രമത്തിലാണ.് കൂടാതെ നേരത്തെ മരിച്ച റിഷാദ് അലിയുടെ ഭാര്യ ഫർസീന, ഇവരുടെ മൂന്നര വയസ്സായ മകൾ ഐമിൻ റോഹ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇവർ നാട്ടിലേക്ക് പോയത്.

TAGS :

Next Story