'സൈൻ ഓഫ് ഹോപ്പ്': റിയാദിലെ ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ് വെള്ളിയാഴ്ച
പാരന്റിംഗ് ലൈഫ് കോച്ചായ സുഷമ ഷാനാണ് ക്ലാസ് നയിക്കുന്നത്

റിയാദ്: പുതുതലമുറയെ ലഹരിയുടെയും മറ്റ് ദുഷ്പ്രവണതകളുടെയും പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി വെൽഫെയർ വിംഗ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് 'സൈൻ ഓഫ് ഹോപ്പ്' എന്ന പേരിൽ ഒരു ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഈ വരുന്ന വെള്ളിയാഴ്ച (02/05/2025) വൈകീട്ട് 7 മണിക്ക് ബത്തയിലെ നൂർ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
മാറുന്ന കാലഘട്ടത്തിൽ കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളികളും ലഹരിയുടെ കടന്നുവരവും ആധുനിക ജീവിതശൈലിയും സമൂഹത്തിൽ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്യും. മോഡേൺ പാരന്റിംഗിന്റെ പ്രാധാന്യം ഈ കാലഘട്ടത്തിൽ എത്രത്തോളമുണ്ടെന്നും വിദഗ്ധർ വിശദീകരിക്കും.
അന്താരാഷ്ട്ര ലഹരി വിരുദ്ധ കാമ്പയിൻ റിസയുടെ സ്‌കൂൾ ആക്ടിവിറ്റി കൺവീനർ പത്മിനി യു നായർ പരിപാടി ഉദ്ഘാടകനം ചെയ്യും. പാരന്റിംഗ് ലൈഫ് കോച്ചായ സുഷമ ഷാനാണ് ക്ലാസ് നയിക്കുന്നത്. ലഹരി നിരോധനം, മാനസികാരോഗ്യ സംരക്ഷണം, കുട്ടികളിലും മാതാപിതാക്കളിലും ആത്മവിശ്വാസം വളർത്തുന്ന വഴികൾ, ടെക്‌നോളജി കാലത്തെ മാതാപിതൃ ബന്ധങ്ങൾ, കുട്ടികളിലെ സംവേദനശേഷി വർധിപ്പിക്കൽ, പ്രായനുസൃത പഠനം, കുട്ടികൾക്ക് സ്വാതന്ത്ര്യവും അതിരുകളും നൽകുന്നതിലെ ശരിയായ മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സുഷമ ഷാൻ സംസാരിക്കും.
പരിപാടിയിലേക്ക് ഏവരുടെയും സാന്നിധ്യം അഭ്യർത്ഥിക്കുന്നതായി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്കും കൺവീനർ റിയാസ് തിരൂർക്കാടും അറിയിച്ചു.
Adjust Story Font
16

