പെരുന്നാളവധി അടിപൊളി; ഖിദ്ദിയയിലെ 'അക്വാറേബ്യ' വാട്ടർ തീം പാർക്ക് തുറന്നു
പരീക്ഷണമെന്ന് ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനി

റിയാദ്: സൗദിയിലെ ഖിദ്ദിയ സിറ്റിയിലുള്ള 'അക്വാറേബ്യ' വാട്ടർ തീം പാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നതായി ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനി. ഈദുൽ ഫിത്ർ ആഘോഷിച്ച കഴിഞ്ഞ ദിവസമാണ് വാട്ടർ പാർക്കിന്റെ ട്രയൽ ഓപ്പണിങ് ആരംഭിച്ചത്. ഔദ്യോഗിക ഉദ്ഘാടന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
അക്വാറേബ്യ വാട്ടർ തീം പാർക്ക് ഈദുൽ ഫിത്വറിന് ഉദ്ഘാടനം ചെയ്യുമെന്ന് ഖിദ്ദിയ കമ്പനി എം.ഡി അബ്ദുല്ല ബിൻ നാസർ അൽ ദാവൂദ് നേരത്തെ പറഞ്ഞിരുന്നു. മേഖലയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്കായിരിക്കും അക്വാറേബ്യയെന്നും ലോക നിലവാരത്തിലുള്ള വിനോദങ്ങൾ പാർക്കിലുണ്ടാകുമെന്നും എം.ഡി വ്യക്തമാക്കി. അണ്ടർവാട്ടർ സമുദ്ര പരിസ്ഥിതി കാണാനുള്ള അന്തർവാഹിനി സവാരിയടക്കമുള്ള നാലഞ്ച് ഇനങ്ങൾ ലോകത്തിൽ തന്നെ ആദ്യമായി പാർക്കിലാണ് അവതരിപ്പിക്കുന്നതെന്നും പറഞ്ഞിരുന്നു.
Next Story
Adjust Story Font
16

