Quantcast

റിയാദിൽ ഡെലിവറി ബൈക്കുകാരനെ ആക്രമിച്ച് കൊള്ളയടിച്ചവരെ അറസ്റ്റ് ചെയ്തു

മൂന്ന് സൗദി യുവാക്കളും മൂന്ന് യമനികളുമാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    21 May 2025 9:34 PM IST

റിയാദിൽ ഡെലിവറി ബൈക്കുകാരനെ ആക്രമിച്ച് കൊള്ളയടിച്ചവരെ അറസ്റ്റ് ചെയ്തു
X

റിയാദ്: റിയാദിൽ ഡെലിവറി ബൈക്കുകാരനെ ആക്രമിച്ച് കൊള്ളയടിച്ചവരെ സൗദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. മൂന്ന് സൗദി യുവാക്കളും മൂന്ന് യമനികളുമാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനരികിലേക്ക് കൊള്ള സംഘമെത്തി മർദ്ദിച്ച ശേഷം വാഹനം തട്ടിയെടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ആറ് പ്രതികളും അറസ്റ്റിലായി. വധശ്രമം, കൊള്ള എന്നീ കുറ്റങ്ങൾക്ക് പ്രതികൾ ശിക്ഷ അനുഭവിക്കേണ്ടി വരും.

TAGS :

Next Story