Quantcast

ജിദ്ദയിൽ ബിഗ് കോൺക്ലേവ് ഇന്ന്; മലയാളി നിക്ഷേപകർക്കും ചെറുകിട കച്ചവടക്കാർക്കും സംരംഭകർക്കും പങ്കെടുക്കാം

MediaOne Logo

VM Afthabu Rahman

  • Updated:

    2024-02-09 21:44:04.0

Published:

9 Feb 2024 9:32 PM GMT

ജിദ്ദയിൽ ബിഗ് കോൺക്ലേവ് ഇന്ന്; മലയാളി നിക്ഷേപകർക്കും ചെറുകിട കച്ചവടക്കാർക്കും സംരംഭകർക്കും പങ്കെടുക്കാം
X

സൗദിയിലെ ജിദ്ദയിൽ സിജിയുടെ ജിദ്ദ ബിസിനസ് ഇനിഷ്യേറ്റീവ് ചാപ്റ്ററിന് കീഴിൽ സംഘടിപ്പിക്കുന്ന ബ്രീസ് ബിഗ് കോൺക്ലേവ് ഇന്ന്. വൈകീട്ട് ആറര മണിക്ക് ജിദ്ദയിലെ റമദ ഹോട്ടലിൽ വെച്ചാണ് കോൺക്ലേവ് നടക്കുക. സൗദി ബജറ്റിനെ മലയാളത്തിൽ വിശകലനം ചെയ്യുന്ന പരിപാടി ആയിരിക്കും കോൺക്ലേവ്.

പ്രവാസി ബിസിനസ് സംരംഭകരെ ലക്ഷ്യം വെച്ച് വിവിധ മേഖലകളിൽ ഉയർന്നുവരുന്ന നവീന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അതനുസരിച്ച് ബിസിനസ്സ് രൂപപ്പെടുത്തുന്നതിനുമുള്ള അറിവുകൾ കൈമാറാനാണ് കോൺക്ലേവിലെ സെഷനുകൾ ലക്ഷ്യമിടുന്നത്.

സൗദി ബജറ്റ് അവലോകനം, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, ലോജിസ്റ്റിക്‌സ് ഇൻഡസ്ട്രി, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി, ഗ്ലോബൽ ബ്രിഡ്ജ്: കണക്ടിംഗ് സൗദി ബിസിനസ് ടു ഇന്റർനാഷണൽ മാർക്കറ്റ്‌സ് എന്നീ വിഷയങ്ങൾ ചർച്ചയാകും. സദസ്സിന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പാനലിസ്റ്റുകൾ മറുപടി നൽകും.

മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സൗദിയിലെ സംരംഭകർ, ചെറുകിട കച്ചവടക്കാർ, സംരംഭങ്ങൾ തുടങ്ങാൻ തയാറെടുക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു

രജിസ്ട്രേഷന് ക്ലിക്ക് ചെയ്യു: http://tinyurl.com/BIGCONCLAVE

Next Story