സൗദിയിൽ ടാങ്കർ ലോറി തട്ടി മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
കണ്ണൂർ മുണ്ടയാട് സ്വദേശി ഉൻമേഷ് ഇടവൻ പുലിയചെറിയത്താണ് കഴിഞ്ഞയാഴ്ച ജോലി സ്ഥലത്ത് അപകടത്തിൽ പെട്ടത്

സൗദി അൽകോബാറിൽ ടാങ്കർ ലോറി തട്ടി മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കണ്ണൂർ മുണ്ടയാട് സ്വദേശി നന്ദനം വീട്ടിൽ ഉൻമേഷ് ഇടവൻ പുലിയചെറിയത്താണ് കഴിഞ്ഞയാഴ്ച ജോലി സ്ഥലത്ത് അപകടത്തിൽ പെട്ടത്. വാട്ടർ കമ്പനിയിൽ വാച്ച്മാനായി ജോലി ചെയ്തു വരുന്നതിനിടെയാണ് അപകടം. ടാങ്കർ ലോറി ഇദ്ദേഹത്തിൻറെ ശരീരത്തിൽ കൂടി കയറിയിറങ്ങുകയായിരുന്നു. എട്ട് മാസം മുമ്പാണ് ഉന്മേഷ് സൗദിയിലെത്തിയത്.
സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിൻറെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ജോലിയിൽ തുടരാൻ താൽപര്യമില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് അപകടമുണ്ടായത്. അപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് സുഹൃത്തുക്കൾ ചേർന്ന് വഹിച്ചു. രാത്രി കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സപ്രസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുക. വിമാനത്താവളത്തിൽ നിന്നും നോർക്കയുടെ സൗജന്യ ആംബുലൻസിൽ വീട്ടിലെത്തിക്കും.
Adjust Story Font
16

