Quantcast

ദമ്മാമിൽ മരിച്ച പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹം ഇന്ന് ഖബറടക്കും

ബാസ്‌കറ്റ് ബോൾ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    1 May 2026 1:40 PM IST

Body of Plus Two student who died in Dammam will be buried today
X

ദമ്മാം: സൗദിയിലെ ദമ്മാമിൽ ബാസ്‌കറ്റ് ബോൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ച പ്ലസ്ടു വിദ്യാർഥിയും കർണാടക മോഡ്ബിദ്രി സ്വദേശിയുമായ മുഹമ്മദ് റയ്യാ(17)ന്റെ മൃതദേഹം ഇന്ന് ഖബറടക്കും. വൈകിട്ട് അസർ നമസ്‌കാരാനന്തരം അൽകോബാർ കിങ് ഫഹദ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. ശേഷം തൂഖുബ ഖബർസ്ഥാനിൽ ഖബറടക്കും.

ഇന്നലെ ഉച്ചക്ക് ശേഷമാണ് ദമ്മാം അൽമുന ഇൻറർനാഷണൽ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയായ മുഹമ്മദ് റയ്യാൻ കുഴഞ്ഞുവീണ് മരിച്ചത്. ദമ്മാം ഇൻറർ നാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ സ്‌കൂൾ സോണൽ തല മത്സരത്തിൽ ബാസ്‌കറ്റ് ബോൾ കളിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണ കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.

മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. കെ.എം.സി.സി വെൽഫയർ വിഭാഗം പ്രതിനിധികളായ ഹുസൈൻ നിലമ്പൂരിന്റെയും ഇഖ്ബാൽ ആനമങ്ങാടിന്റെയും നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്.

TAGS :

Next Story