Quantcast

മാസങ്ങൾ നീണ്ട കാത്തിരിപ്പ്; സൗദിയിൽ മരിച്ച സജീവന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കേടായ വാഹനം സ്റ്റാർട്ടാക്കുന്നതിനിടയിൽ സംഭവിച്ച അപകടത്തെ തുടർന്ന് 2022 ഡിസംബർ 22 നാണ് ജിദ്ദയിൽ വാഹനാപകടത്തിൽ സജീവൻ മരിച്ചത്

MediaOne Logo

Web Desk

  • Published:

    30 Jun 2023 11:39 PM IST

മാസങ്ങൾ നീണ്ട കാത്തിരിപ്പ്; സൗദിയിൽ മരിച്ച സജീവന്റെ മൃതദേഹം നാട്ടിലെത്തിച്ചു
X

തൃശൂർ: ഏഴുമാസത്തെ കാത്തിരിപ്പിനൊടുവിൽ സൗദി അറേബ്യയിൽ വെച്ച് മരിച്ച തൃശൂർ ദേശമംഗലം സ്വദേശി സജീവന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ഡിസംബറിലാണ് വാഹനാപകടത്തിലാണ് സജീവൻ മരിച്ചത്.

കേടായ വാഹനം സ്റ്റാർട്ടാക്കുന്നതിനിടയിൽ സംഭവിച്ച അപകടത്തെ തുടർന്ന് 2022 ഡിസംബർ 22 നാണ് ജിദ്ദയിൽ വാഹനാപകടത്തിൽ സജീവൻ മരിച്ചത്. മരിച്ച് ആറ് മാസങ്ങൾ പിന്നിട്ടിട്ടും സജീവന്റെ മൃതദേഹം ആറു മാസമായിട്ടും നാട്ടിലെത്തിക്കാനായില്ല എന്ന വാർത്ത മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. കുടുംബാംഗങ്ങൾ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് കെ എം സി സി പ്രവർത്തകർ നടത്തിയ ഇടപെടലാണ് മൃതദേഹം നാട്ടിലെത്തിക്കാൻ തുണയായത്.

ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം വീട്ടിലെത്തിച്ചു. തുടർന്ന് പൊതുദർശനത്തിന് ശേഷം മൃതദ്ദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മുപ്പത്തി രണ്ട് വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സജീവൻ.

TAGS :

Next Story