Quantcast

ബ്രഹ്മപുരം ദുരന്തത്തിലെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം: ദമ്മാം പ്രവാസി വെൽഫെയർ

MediaOne Logo

Web Desk

  • Published:

    15 March 2023 4:00 AM GMT

Dammam Pravasi Welfare on Brahmapuram disaster
X

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തത്തിന് കാരണക്കാരയവരെ സമഗ്രമായ അന്വേഷണം നടത്തി കണ്ടെത്തി ശിക്ഷിക്കണമെന്നും മാലിന്യ സംസ്‌കരണം ശാസ്ത്രീയ രീതിയിൽ നടപ്പാക്കണമെന്നും പ്രവാസി വെൽഫെയർ ദമ്മാം എറണാംകുളം-തൃശൂർ ജില്ലാ എക്‌സിക്യുട്ടീവ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ബ്രഹ്മപുരത്തേത് യഥാർത്ഥത്തിൽ ഒരു പ്ലാന്റ് അല്ലെന്നും മാലിന്യം കുന്നുകൂട്ടി ഇടുന്ന സ്ഥലം മാത്രമായാണ് കോർപ്പറേഷൻ കണ്ടിട്ടുള്ളതെന്നും, ജനങ്ങളുടെ ജീവന് പുല്ലുവിലമാത്രമാണ് അവർ കാണുന്നെന്നും യോഗം കുറ്റപ്പെടുത്തി.

കേരളത്തിന്റെ ടൂറിസം വരുമാനത്തിൽ ആഢംബര നികുതിയായി കോടികളുടെ ലാഭവിഹിതമാണ് ഒരോ വർഷവും സർക്കാർ ഖജനാവിലേക്ക് ലഭിക്കുന്നത്. ബ്രഹ്മപുരം തീയണച്ചു എന്ന് പറയുമ്പോഴും ജനങ്ങൾ ഭീതിയിലാണ്. ദുരന്തത്തിന് ശേഷം ദിനേനേ നിരവധി കുടുംബങ്ങളാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. ജനങ്ങളുടെ ആശങ്കയകറ്റാൻ രാഷ്ട്രീയ ഭേദമന്യ മുഴുവൻ ജനാതിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മറ്റി നടത്തുന്ന ഇടപെടലുകകൾക്ക് യോഗം അഭിവാദ്യമർപ്പിച്ചു.

ജില്ലാ പ്രസിഡന്റ് സമീയുള്ള കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നബീൽ പെരുമ്പാവൂർ, ഷരീഫ് കൊച്ചി, ഷൗകത്ത് പാടൂർ, സിദ്ധീഖ് ആലുവ, ഷാജു പടിയത്ത് എന്നിവർ പങ്കെടുത്തു.

TAGS :

Next Story