Quantcast

സി. ദാവൂദിന്‌ ദമാം മീഡിയ ഫോറം സ്വീകരണം നല്‍കി

സൗദിയില്‍ വന്ന് കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ലോകത്തിന്‌ മുമ്പില്‍ രാജ്യത്തെ ഏറ്റവും വലിയ വന്‍ശക്തിയാക്കി മാറ്റും

MediaOne Logo

Web Desk

  • Updated:

    2023-03-28 16:11:43.0

Published:

28 March 2023 4:08 PM GMT

സി. ദാവൂദിന്‌ ദമാം മീഡിയ ഫോറം സ്വീകരണം നല്‍കി
X

ദമാം : മനുഷ്യ ഹ്യദയങ്ങളോട് സംവദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്ന് മീഡിയ വണ്‍ മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദ് പറഞ്ഞു. ദമാം മീഡിയ ഫോറം അല്‍ അബീര്‍ മെഡിക്കല്‍ സെന്‍ററില്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകളെ തേടിപിടിച്ച് ജനങ്ങള്‍ക്ക് മുമ്പില്‍ സത്യസന്ധമായി അവതരിപ്പിക്കലായിരിക്കണം യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകന്‍റെ ബാധ്യതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദിയില്‍ വന്ന് കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ലോകത്തിന്‌ മുമ്പില്‍ രാജ്യത്തെ ഏറ്റവും വലിയ വന്‍ശക്തിയാക്കി മാറ്റും. വരും നാളുകളില്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരുന്ന സൗഹ്യദത്തിന്‍റെ സമീപനങ്ങളാണ്‌ പല രാജ്യങ്ങളില്‍ നിന്നും ഇപ്പോള്‍ വന്ന് കൊണ്ടിരിക്കുന്നത്. ഭാവിയില്‍ ഇത് പ്രവാസികളടക്കമുള്ളവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് സി ദാവൂദ് പറഞ്ഞു. ദമാം മീഡിയ ഫോറം പ്രസിഡന്‍റ് മുജീബ് കളത്തില്‍ അധ്യക്ഷനായിരുന്നു. മീഡീയ ഫോറം അംഗങ്ങളായ സാജിദ് ആറാട്ടുപ്പുഴ, നൗശാദ് ഇരിക്കൂര്‍, മലിക് മക്ബൂല്‍, സിറാജ് വെഞ്ഞാറാമൂട്, പ്രവീണ്‍ വല്ലത്ത് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

TAGS :

Next Story