ഇൻസുലേറ്റിംഗ് പാനൽ വഴി ലഹരിക്കടത്ത്; സൗദിയിൽ ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി
15 ലക്ഷം നിരോധിത ഗുളികകളാണ് പിടികൂടിയത്

റിയാദ്: സൗദിയിൽ ഇൻസുലേറ്റിംഗ് പാനലുകളിൽ ഒളിച്ചു കടത്താൻ ശ്രമിച്ച ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി. 15 ലക്ഷം നിരോധിത ഗുളികകളാണ് പിടികൂടിയത്. ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടി വീണത്.
സൗദിയിൽ മയക്കുമരുന്ന് കടത്തിനെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പരാജയപ്പെടുത്തിയത് നിരവധി മയക്കുമരുന്ന് കടത്തുകളാണ്. 15 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴി കടത്താൻ ശ്രമിക്കുകയായിരുന്നു. വാഹനത്തിനകത്ത് ഇൻസുലേറ്റിംഗ് പാനലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ പരിശോധനയിലാണ് ഇവ പിടികൂടിയത്.
പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെയും ആധുനിക സ്‌കാനിംഗ് സംവിധാനങ്ങളുടെയും സഹായത്തോടെയാണ് നീക്കം പൊളിച്ചത്. മയക്കു മരുന്ന് കടത്ത് തടയാനായി കർശന നടപടികളാണ് രാജ്യം സ്വീകരിച്ചിട്ടുള്ളത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ 1910 എന്ന നമ്പറിൽ വിളിച്ചറിയിക്കുന്നവർക്ക് പാരിതോഷികവും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

