നിറഞ്ഞൊഴുകുന്ന അരുവി മുറിച്ചുകടന്നു; സൗദിയിൽ ഡ്രൈവർക്കെതിരെ കേസ്
റുമ ഗവർണറേറ്റിലാണ് സംഭവം

റിയാദ്: സൗദിയിൽ നിറഞ്ഞൊഴുകുന്ന അരുവി മുറിച്ചുകടന്നതിന് ഡ്രൈവർക്കെതിരെ കേസ്. റുമ ഗവർണറേറ്റിലാണ് സംഭവം. റിയാദ് ട്രാഫിക് പൊലീസാണ് ഡ്രൈവർക്കെതിരെ കേസെടുത്ത വിവരം അറിയിച്ചത്.
നിറഞ്ഞൊഴുകുന്ന അരുവിയിലൂടെ വാഹനമോടിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി. തന്റെയും കൂടെയുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ പെരുമാറിയതിനും ഗതാഗത നിയമങ്ങൾ ലംഘിച്ചതിനുമാണ് വാഹന ഡ്രൈവർക്കെതിരെ കേസ്. ഒഴുകുന്ന വാദികളും അരുവികളും മുറിച്ചുകടക്കുന്നത് ഗുരുതര നിയമലംഘനമാണ്. 10,000 റിയാൽ വരെ പിഴ ഈടാക്കാം.
Next Story
Adjust Story Font
16

