സൗദി പൗരനെ വെടിവെച്ചു കൊന്ന കേസ്; അൽ ബഹയിൽ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി
സംഭവത്തിന് പിന്നാലെ സുരക്ഷാ അധികൃതർ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റം തെളിയുകയുമായിരുന്നു

റിയാദ്: സൗദി അറേബ്യയിലെ അൽ ബഹയിൽ സ്വദേശി പൗരനെ വെടിവെച്ചുകൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. സൗദി പൗരനായ സഈദ് ബിൻ ഷദ ബിൻ സഫർ അൽ മുസ്‌ലിമി അൽ ഗാംദിയാണ് ശിക്ഷിക്കപ്പെട്ടത്. ഉബൈദ് ബിൻ സർഹാൻ ബിൻ മുഫ്രിഹ് അൽ സുബൈഇ എന്ന പൗരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി.
സംഭവത്തിന് പിന്നാലെ സുരക്ഷാ അധികൃതർ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റം തെളിയുകയുമായിരുന്നു. തുടർന്ന് കേസ് പരിഗണിച്ച കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ രാജകീയ വിഞ്ജാപനം പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
Next Story
Adjust Story Font
16

