Quantcast

സാമൂഹ്യ മാധ്യമങ്ങളിലെ കേന്ദ്ര സർക്കാർ ഇടപെടൽ ജനാതിപത്യവിരുദ്ധം: പ്രവാസി വെൽഫെയർ

MediaOne Logo

Web Desk

  • Published:

    11 April 2023 7:18 PM GMT

Pravasi welfare
X

സാമൂഹ്യ മാധ്യമങ്ങളിൽ സർക്കാരുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങളിലെ വസ്തുതാ പരിശോധനക്ക് പ്രത്യേക സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യന്മേലുള്ള കൈയ്യേറ്റവുമാണെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

സർക്കാർ നയങ്ങൾക്കെതിരെയുള്ളതും സർക്കാരിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധവുമായിട്ടുള്ള വാർത്തകളെ വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് വാസ്തവ വിരുദ്ധമെന്ന് മുദ്ര കുത്താനും അത്തരം വിവരങ്ങൾ പുറത്തു വിടുന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടുകളെയും വ്യക്തികളെയും നിയന്ത്രിക്കാനും വേട്ടയാടാനും ഇതിലൂടെ അവസരമൊരുങ്ങും.

കഴിഞ്ഞ ആഴ്ചകളിൽ രാമനവമിയോടനുബന്ധിച്ചു ബീഹാറിലും ഗുജറാത്തിലും നടന്ന അക്രമണങ്ങളുടെ വാർത്തകളും വിവരങ്ങളും ജനങ്ങളിലേക്കെത്തിച്ച മാധ്യമ പ്രവർത്തകർക്ക് അത്തരം വാർത്തകൾ അവാസ്തവമാണെന്നും അവ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പൊലീസിൽ നിന്ന് നിർദേശം കിട്ടിയിട്ടുണ്ട്.

ഇപ്രകാരം ഭാവിയിൽ യാഥാർഥ്യങ്ങളും നിജസ്ഥിതികളും വ്യാപകമായ രീതിയിൽ അദൃശ്യമാക്കപ്പെടും. ഇത്തരം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഭേദഗതി പിൻവലിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യവും പൗരന്മാർക്ക് സത്യവും വസ്തുതയും അറിയാനുള്ള അവകാശവും സംരക്ഷിക്കപ്പെടണമെന്നും ഇത്തരം നടപടികൾക്കെതിരെ പ്രവാസ ലോകത്തു നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും പ്രൊവിൻസ് കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.

TAGS :

Next Story