സൗദിയിൽ കറ്റോട് കൂടിയ മഴക്ക് സാധ്യത
കിഴക്കൻ പ്രവിശ്യകളിൽ ചൂട് കഠിനമായി തുടരും

റിയാദ്: സൗദിയിലെ മക്കയടക്കമുള്ള നാലിടങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. കിഴക്കൻ പ്രവിശ്യകളിൽ ചൂട് കഠിനമായി തുടരുമെന്നും മുന്നറിയിപ്പിലുണ്ട്.
ജിസാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിലെ ഉയർന്ന സ്ഥലങ്ങളിലാണ് ഇടിമിന്നലോടു കൂടിയ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളത്. കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ അസാധാരണ ചൂടായിരിക്കും അനുഭവപ്പെടുക. കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം, ഹാഇൽ, തബൂക്ക്, മദീന, മക്ക എന്നിവടങ്ങളിൽ ശക്തമായ കാറ്റിനും അത് വഴി പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. ഇത് കാഴ്ചപരിധി കുറക്കാൻ ഇടയാക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Next Story
Adjust Story Font
16

