Quantcast

റൗദ സന്ദർശന സമയത്തിൽ മാറ്റം

ഇരു ഹറം കാര്യാലയമാണ് മാറ്റം പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    5 Dec 2025 6:00 PM IST

Change in the time of Rawdah visit
X

മദീന: പ്രവാചക പള്ളിയിലെ റൗദ സന്ദർശന സമയത്തിൽ മാറ്റം. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വിവിധ സമയങ്ങളിലാണ് മാറ്റം. ഇരു ഹറം കാര്യാലയമാണ് മാറ്റം പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പുരുഷന്മാരുടെ സന്ദർശന സമയം 2:00 AM മുതൽ സുബ്ഹി നമസ്‌കാരം വരെയും 11:20 AM മുതൽ ഇശാ നമസ്‌കാരം വരെയും ആയിരിക്കും.

സ്ത്രീകളുടെ സന്ദർശന സമയം സുബ്ഹി നമസ്‌കാരത്തിന് ശേഷം 11:00 AM വരെയും ഇശാ നമസ്‌കാരത്തിന് ശേഷം 2:00 AM വരെയും ആയിരിക്കും.

വെള്ളിയാഴ്ച ദിവസങ്ങളിൽ പുരുഷന്മാർക്ക് 2:00 AM മുതൽ സുബ്ഹി നമസ്‌കാരം വരെയും 9:20 AM മുതൽ 11:20 AM വരെയും ജുമുഅ നമസ്‌കാരത്തിന് ശേഷം ഇശാ നമസ്‌കാരം വരെയും റൗദ കാണാം.

സ്ത്രീകൾക്ക് സുബ്ഹി നമസ്‌കാരത്തിന് ശേഷം 9:00 AM വരെയും ഇശാ നമസ്‌കാരത്തിന് ശേഷം 2:00 AM വരെയുമാണ് റൗദ സന്ദർശിക്കാനാകുക.

365 ദിവസത്തിലൊരിക്കൽ 'നുസ്‌ക്' പ്ലാറ്റ്‌ഫോമിൽ നിന്ന് ലഭിക്കുന്ന പെർമിറ്റ് വഴിയോ പ്രവാചക പള്ളിക്ക് സമീപമുള്ളപ്പോൾ ഇൻസ്റ്റൻറ് ട്രാക്ക് വഴിയോ ആണ് റൗദാ സന്ദർശനം നടത്താനാകുക. മക്ക ഗേറ്റി(37)ന് മുന്നിലുള്ള തെക്കൻ കോർട്ടിയാർഡിലൂടെയാണ് റൗദിയിലേക്ക് പ്രവേശിക്കേണ്ടത്. പ്രായമായവർക്ക് ചട്ടങ്ങൾ അനുസരിച്ച് വീൽ ചെയറിലും റൗദിയിൽ പ്രവേശിക്കാമെന്ന് അതോറിറ്റി അറിയിച്ചു.

TAGS :

Next Story