Quantcast

കോബാർ സൗഹൃദ വേദി "നല്ല വായന" ഉദ്ഘാടനവും പുസ്തക ചർച്ചയും നടത്തി

MediaOne Logo

Web Desk

  • Published:

    18 Dec 2023 9:42 AM IST

കോബാർ സൗഹൃദ വേദി നല്ല വായന ഉദ്ഘാടനവും പുസ്തക ചർച്ചയും നടത്തി
X

കോബാർ സൗഹൃദ വേദിയുടെ പ്രതിമാസ വായനശാല പരിപാടിയായ "നല്ല വായന"യുടെ ഉദ്ഘാടനവും പുസ്തക ചർച്ചയും നടത്തി.

കോബാർ റഫ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.സ്.വി പ്രസിഡന്റ് റസാഖ് ബാവു അധ്യക്ഷനായി. വിടപറഞ്ഞ പ്രമുഖ എഴുത്തുകാരി വത്സലയെ അനുസ്മരിച്ച് എക്സിക്യൂട്ടീവ് അംഗം ഷംസീർ കണ്ണൂർ അനുശോചനം രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് അംഗം ബിജു എബ്രഹാം സ്വാഗതം പറഞ്ഞു.

പ്രവാസലോകത്തെ പ്രമുഖ എഴുത്തുകാരനും, ചലച്ചിത്ര പ്രവർത്തകനുമായ മൻസൂർ പള്ളൂർ ഉദ്ഘാടനം നിർവഹിച്ചു. "വായിക്കപ്പെടാതെ പോകുന്ന പുസ്തകങ്ങളുടെ ശവപ്പറമ്പായി കേരളം മാറുന്നു" എന്ന എം.മുകുന്ദന്റെ പ്രശസ്തമായ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് മൻസൂർ പള്ളൂർ നടത്തിയ ഉദ്ഘാടന പ്രസംഗം വായനയുടെ പ്രാധാന്യത്തെയും നല്ല വായനക്കാർ സമൂഹത്തിൽ ഉണ്ടാകേണ്ടുന്നതിൻറെ ആവശ്യകതയും പറഞ്ഞു വെച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരി സോഫിയ ഷാജഹാൻ സംസാരിച്ചു. "മഞ്ഞിൻ ചിറകുള്ള വെയിൽ ശലഭം എന്ന സോഫിയ ഷാജഹാന്റെ പുസ്തകത്തിൻമേൽ ചർച്ച നടന്നു. സാംസ്കാരിക പ്രവർത്തകനും ചിത്രകാരനുമായ സാലു മാഷ് പുസ്തകത്തിന്റെ ഉള്ളടക്കത്തെയും, കവിതകളുടെ ഭാവങ്ങളെ കുറിച്ചും ആധികാരികമായി സംസാരിച്ചു.

കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ സിറാജ് ആലപ്പി, പ്രമുഖ ചിത്രകാരി ഷംലി ഫൈസൽ, ഷഫീഖ് ഇളയറ്റിൽ, കെ.സ്.വി എക്സിക്യൂട്ടീവ് അംഗം നസീറ അഷ്‌റഫ്, എന്നിവർ ആശംസകൾ അർപ്പിച്ച സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ചു നടത്തിയ വിവിധ മേഖലകളിലുള്ള പുസ്തകങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. സൗദി ചാരിറ്റി റണ്ണിൽ കുട്ടികളുടെ (16 വയസ്സിനു താഴെ) വിഭാഗത്തിൽ വിന്നർ ആയ കെ.സ്.വി ബാലവേദി അംഗം അർപ്പിത അന്ന സജുവിനെ ചടങ്ങിൽ അനുമോദിച്ചു. പരിപാടിക്ക് ഷിബു പുതുക്കാട് (സഹ രക്ഷാധികാരി), വരുൺ സോണി (കെ.സ്.വി മീഡിയ വിങ്), അലീന ഷിബു (ബാലവേദി), വർഗീസ് തറക്കൽ, രാജ എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗം ഷാനു നന്ദി രേഖപ്പെടുത്തി.

TAGS :

Next Story