Quantcast

സൗദിയിൽ 33,000-ത്തിലധികം ടൊയോട്ട, ലക്സസ് വാഹനങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു

പാർക്കിങ് അസിസ്റ്റൻസ് കൺട്രോൾ പ്രോ​ഗ്രാമിങ്ങിൽ തകരാർ റിപ്പോർട്ട് ചെയ്തത് കാരണം

MediaOne Logo

Web Desk

  • Published:

    13 April 2026 7:51 PM IST

Commerce Ministry Recalls 33,250 Toyota and Lexus Vehicles Due to Parking Assistance Defect
X

റിയാദ്: ടൊയോട്ടയുടെയും ലക്സസിന്റെയും വിവിധ മോഡലുകളിലായി 33,250 വാഹനങ്ങൾ വിപണികളിൽ നിന്ന് തിരിച്ചുവിളിച്ച് സൗദി അറേബ്യ. ഇലക്ട്രോണിക് പാർക്കിങ് അസിസ്റ്റൻസ് കൺട്രോൾ യൂണിറ്റ് പ്രോഗ്രാമിങ്ങിൽ തകരാറുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. വാഹനങ്ങൾ പിന്നോട്ട് എടുക്കുമ്പോൾ ഡിസ്‌പ്ലേ സ്ക്രീനിൽ പിറകിലെ ക്യാമറ ദൃശ്യങ്ങൾ തെളിയാത്തതാണ് പ്രധാന പ്രശ്നം. ഇത് അപകടസാധ്യത വർധിപ്പിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

തകരാർ പരിഹരിക്കുന്നതിനായി ടൊയോട്ട ഉടമകൾ 8004400055 എന്ന നമ്പറിലും, ലക്സസ് ഉടമകൾ 8001220022 എന്ന ടോൾ ഫ്രീ നമ്പറിലും പ്രാദേശിക ഡീലറുമായി ബന്ധപ്പെടണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. തകരാറുകൾ സൗജന്യമായി പരിഹരിച്ചു നൽകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. വാഹനത്തിന്റെ ഐഡന്റിഫിക്കേഷൻ നമ്പർ തിരിച്ചുവിളിച്ചവയുടെ പട്ടികയിലുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ recalls.sa സന്ദർശിക്കാവുന്നതാണ്.

TAGS :

Next Story