Quantcast

സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു

വിദേശികളും സ്വദേശികളുമായ ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. അഞ്ച് ലക്ഷം സൗദി റിയാലാണ് സൗദി ഭരണകൂടം സഹായധനം പ്രഖ്യാപിച്ചത്.

MediaOne Logo

Web Desk

  • Published:

    8 Aug 2021 10:14 PM IST

സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു
X

സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു. വിദേശികളും സ്വദേശികളുമായ ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. അഞ്ച് ലക്ഷം സൗദി റിയാലാണ് സൗദി ഭരണകൂടം സഹായധനം പ്രഖ്യാപിച്ചത്.

കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് പ്രത്യേക ധനസഹായം വിതരണം ചെയ്യുവാൻ കഴിഞ്ഞ നവംബറിലാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. തുടർന്ന് അർഹരായവരുടെ പട്ടിക തയ്യാറാക്കുന്നതിനും ധനസാഹയം നൽകുന്നതിനുളള രൂപരേഖ തയ്യാറാക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിച്ചു.

മന്ത്രിസഭാ തീരുമാനപ്രകാരം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് അഞ്ച് ലക്ഷം സൗദി റിയാലാണ് (ഏകദേശം ഒരു കോടിയോളം ഇന്ത്യൻ രൂപ) ഇപ്പോൾ വിതരണം ചെയ്ത് തുടങ്ങിയത്. മഹാമാരിമൂലം മരിച്ച സ്വദേശികളും വിദേശികളുമായ മുഴവൻ ആരോഗ്യ പ്രവർത്തകരുടെയും അടുത്ത കുടുംബങ്ങൾക്കാണ് ധനസഹായം ലഭിക്കുക. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ സൗദിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് മുതൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി വിദേശികളും സ്വദേശികളും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

മലയാളികളുൾപ്പെടെ ഇന്ത്യക്കാരായ നിരവധി നഴ്‌സ്മാരും ഡോക്ടർമാരും മരിച്ചവരിലുൾപ്പെടും. മഹാമാരി കാലത്ത് രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷക്കായി സ്വന്തം ജീവൻ ത്യജിച്ചവരാണിവരെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തെ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാരും നടത്തിയ മഹത്തായ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു.

TAGS :

Next Story