Quantcast

നിർമാണച്ചെലവ് വർധിക്കുന്നു; സൗദിയിൽ ഫെബ്രുവരിയിൽ 1.4 ശതമാനം വർധനവ്

വാസസ്ഥല നിർമാണ മേഖലയിലെ ചെലവ് വർധിച്ചതാണ് പ്രധാനകാരണം

MediaOne Logo

Web Desk

  • Updated:

    2026-03-22 14:42:24.0

Published:

22 March 2026 8:11 PM IST

Construction costs are rising; Saudi Arabia increased by 1.4 percent in February
X

സൗദിയിൽ കൺസ്ട്രക്ഷൻ മേഖലയിലെ നിർമാണ ചെലവ് 1.4 ശതമാനം വർധിച്ചതായി കണക്കുകൾ. ഫെബ്രുവരിയിലെ കണക്കുകളാണ് പുറത്തു വിട്ടത്. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ ഫെബ്രുവരി മാസത്തെ താരതമ്യം ചെയ്യുമ്പോൾ നിർമാണ ചെലവ് വർധിച്ചുവെന്നാണ് കണക്ക്.

1.4 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. വാസസ്ഥല നിർമാണ മേഖലയിലെ ചെലവ് വർധിച്ചതും, വാസസ്ഥലമല്ലാത്ത നിർമാണ മേഖലയിലെ ചെലവ് 1.5% വർധിച്ചതും ചെലവ് വർധിക്കുന്നതിന് കാരണമായി. തൊഴിലാളികളുടെ ചെലവ് 2.7%ആയും, ഉപകരണങ്ങളും യന്ത്രങ്ങളും വാടകയ്ക്ക് എടുക്കുന്ന ചെലവ് 1.8% ആയും വർധിച്ചു. ഊർജവില 3% ആയി വർധിച്ചതും ആകെ നിർമാണ ചെലവ് വർധിക്കാൻ കാരണമായി. പ്ലാസ്റ്റിക്, ഗ്ലാസ്, മരം, കാർപെന്ററി ഉൽപ്പന്നങ്ങൾ എന്നിവയിലെ വിലവർധനവും നിർണച്ചെലവിൽ കാര്യമായ വര്ധനവുണ്ടാക്കിയിട്ടുണ്ട്

TAGS :

Next Story