Quantcast

അഴിമതി ആരോപണം; സൗദിയിൽ 160 സർക്കാർ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കൈക്കൂലി വാങ്ങൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 Jun 2026 7:16 PM IST

അഴിമതി ആരോപണം; സൗദിയിൽ 160 സർക്കാർ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
X

റിയാദ്: സൗദി അറേബ്യയിൽ അഴിമതി ആരോപണത്തിന്റെ പേരിൽ 160 സർക്കാർ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്ത് സൗദി ആന്റി കറപ്ഷൻ അതോറിറ്റി(നസാഹ). കഴിഞ്ഞ മെയ് മാസം മാത്രം അതോറിറ്റി നടത്തിയ 2,365 പരിശോധനാ കാമ്പയിനുകൾക്ക് പിന്നാലെയാണ് നടപടി. ഹജ്ജ് സീസണിന്റെ ഭാ​ഗമായി പുണ്യസ്ഥലങ്ങളും വിവിധ ഹജ്ജ് സേവന ഏജൻസികളും ലക്ഷ്യമാക്കി 15,000ത്തിലധികം പരിശോധനകളും അധികൃതർ പൂർത്തിയാക്കി. പരിശോധനകളിൽ 480 പേരെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. സസ്പെൻഷനിലായ ചില

ഉദ്യോ​ഗസ്ഥരെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

മുനിസിപ്പാലിറ്റി-ഭവന നിർമാണ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇസ്ലാമിക കാര്യ-ദഅ്‌വ മന്ത്രാലയം, സകാത്ത് ആൻഡ് ടാക്സ്-കസ്റ്റംസ് അതോറിറ്റി എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ കൈക്കൂലി വാങ്ങൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് നസാഹ ചുമത്തിയിരിക്കുന്നത്.

TAGS :

Next Story