Quantcast

അൽ നസ്‌റിനായി 50 ഗോളുകൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലെ മൂന്നാമത്തെ ഗോൾവേട്ടക്കാരൻ

MediaOne Logo

Web Desk

  • Published:

    23 Aug 2024 9:52 PM IST

Cristiano Ronaldo scored 50 goals for Al Nasr
X

റിയാദ്: സൗദി ക്ലബായ അൽ നസ്‌റിനായി 50 ഗോളുകൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന മത്സരത്തിലെ ഗോളോടെയാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം. 48 മത്സരങ്ങളാണ് താരം ലീഗിൽ കളിച്ചത്. സൗദി പ്രോ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമാണ് ക്രിസ്റ്റ്യാനോ. കരിയറിൽ 900 ഗോളുകൾ എന്ന നേട്ടത്തിലേക്ക് ക്രിസ്റ്റ്യാനോക്ക് ഇനി രണ്ടോ ഗോളുകൾ മതി.

അൽ നസ്‌റിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമാണ് റൊണാൾഡോ. ക്രിസ്റ്റ്യാനോക്ക് മുന്നേ സമാന നേട്ടം കൈവരിച്ചത് മൊറോക്കോയുടെ ഹംദല്ലയാണ്. 42 മത്സരങ്ങളിൽ നിന്നായിരുന്നു ഇദ്ദേഹത്തിന്റെ 50 ഗോൾ നേട്ടം.

മൊറോക്കോയുടെ ഹംദല്ല തന്നെയാണ് സൗദി പ്രോ ലീഗിൽ ഏറ്റവും ഗോൾ നേടിയ താരം. 77 ഗോളുകളാണ് ഇദ്ദേഹത്തിനുള്ളത്. 56 ഗോളുകളുമായി ബ്രസീലിയൻ മുൻനിര താരം ടാലിസ്‌കയാണ് രണ്ടാമത്. ഈ റെക്കോഡുകൾ ക്രിസ്റ്റ്യാനോക്ക് പുതിയ സീസൺ പാതിയാകുമ്പോഴേക്ക് മറികടക്കാനായേക്കും. ഇനി രണ്ട് ഗോളുകൾ കൂടി നേടിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 900 ഗോളുകൾ എന്ന ചരിത്ര നേട്ടത്തിലേക്കെത്തും.

TAGS :

Next Story