Quantcast

ബഹിരാകാശ യാത്രാസംഘത്തിന് സൗദി കിരീടാവകാശിയുടെ യാത്രയയപ്പ്

സൗദി പൗരന്‍മാരായ നാല്‍വര്‍ സംഘമാണ് അടുത്ത മാസം യാത്ര തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 April 2023 11:40 PM IST

ബഹിരാകാശ യാത്രാസംഘത്തിന് സൗദി കിരീടാവകാശിയുടെ യാത്രയയപ്പ്
X

സൗദിയില്‍ നിന്നും ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന സംഘത്തിന് സൗദി കിരീടവകാശി യാത്രയയപ്പ് നല്‍കി. സൗദി പൗരന്‍മാരായ നാല്‍വര്‍ സംഘമാണ് അടുത്ത മാസം യാത്ര തിരിക്കുന്നത്. സൗദി ജനതയുടെ അഭിലാഷങ്ങളും കഴിവുകളും ഉയര്‍ത്താന്‍ യാത്ര സഹായിക്കുമെന്ന് കിരീടവകാശി പറഞ്ഞു.

ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന വനിതകളുള്‍പ്പെടെയുള്ള നാല്‍വല്‍ സംഘത്തിന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യാത്രയയപ്പ് നല്‍കി. റയാന ബര്‍നാവി, അലി അല്‍ഖര്‍നി, മറിയം ഫിര്‍ദൗസ്, അലി അല്‍ഗാംന്ധി എന്നിവരുമായി കിരീടവകാശി കൂടിക്കാഴ്ച നടത്തി. ചരിത്ര ദൗത്യത്തിന് പുറപ്പെടുന്ന യാത്രികരെ അദ്ദേഹം അഭിനന്ദിച്ചു. യാത്രയിലൂടെ സൗദി ജനതയുടെ അഭിലാഷമാണ് പൂവണിയുന്നത്. യാത്രികര്‍ രാജ്യത്തിന്റെ അംബാസിഡര്‍മാരാണ്. ഇതിലൂടെ വരും തലമുറയെ ശാക്തീകരിക്കുന്നതിനും കഴിവുകള്‍ വളര്‍ത്തുന്നതിനും നമുക്ക് സാധിക്കും. ബഹിരാകാശത്ത് രാജ്യത്തിന്റെ പതാക ഉയര്‍ത്താന്‍ സംഘത്തിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സംഘം അടുത്ത മാസം യാത്ര തിരിക്കും.

TAGS :

Next Story