Quantcast

ദമ്മാം അല്‍ഖൊസാമ സ്‌കൂളിന് മികച്ച വിജയം

എട്ട് വിദ്യാർഥികൾ തൊണ്ണൂറ് ശതമാനത്തിന് മുകളിലും പതിനാല് വിദ്യാർഥികൾ എൺപത് ശതമാനത്തിന് മുകളിലും മാർക്ക് നേടി

MediaOne Logo

Web Desk

  • Updated:

    2024-05-13 17:36:49.0

Published:

13 May 2024 11:03 PM IST

ദമ്മാം അല്‍ഖൊസാമ സ്‌കൂളിന് സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ മികച്ച വിജയം
X

ദമ്മാം: 2023 - 24 വർഷത്തെ സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ മികച്ച വിജയം നിലനിർത്തി ദമ്മാം അൽഖൊസാമ ഇന്റർനാഷണൽ സ്‌കൂൾ. നൂറുമേനി ഇത്തവണയും ആവർത്തിച്ചു. അഞ്ച് വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. സയ്യിദ് ഫർസാൻ, റിദാ അഷ്ഫാഖ്, ഗോറിസില്ല ദ്രുവ്, റയ്യാൻ അശ്രഫ്, പെവേക്കർ ഷഫഖ് എന്നിവരാണ് ഉന്നത മാർക്കോടെ വിജയം നേടിയത്. എട്ട് വിദ്യാർഥികൾ തൊണ്ണൂറ് ശതമാനത്തിന് മുകളിലും പതിനാല് വിദ്യാർഥികൾ എൺപത് ശതമാനത്തിന് മുകളിലും മാർക്ക് നേടി ഉന്നത പഠനത്തിന് അർഹത നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെയും സഹായിച്ച അധ്യാപകരെയും സ്‌കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.

TAGS :

Next Story