Quantcast

ദമ്മാം ബീബാൻ എം.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് നാളെ ആരംഭിക്കും

MediaOne Logo

Web Desk

  • Published:

    8 March 2023 11:18 AM IST

Dammam Beeban MPL Cricket Tournament
X

ദമ്മാം: മലപ്പുറം ജില്ലയിലെ പ്രവസികൾക്കിടയിൽ ചരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി ദമ്മാം മലപ്പുറം കൂട്ടായ്മ നടത്തിവരാറുള്ള ക്രിക്കറ്റ് ടൂർണമെന്റ് എം.പി.എൽ നാലാം സീസൺ നാളെയും മറ്റന്നാളുമായി ദമ്മാമിലെ ഗൂക്കാ ഫ്‌ലഡ് ലൈറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. പ്രസിഡന്റ് നജ്മുസമാൻ, ജനറൽ സെക്രട്ടറി സുലൈമാൻ അലി, വൈസ് പ്രസിഡന്റ് ഇസ്മായിൽ പുള്ളാട്ട്, ട്രഷറർ യൂസുഫ് അലി, യാസർ അറഫാത്ത്, സഹീർ മുണ്ടോടൻ, രജീഷ് അഹ്മദ് എന്നിവർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ഐ.പി.എൽ മാതൃകയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ച് വരുന്നത്. റോയൽ സ്‌ട്രൈക്കേഴ്‌സ് മലപ്പുറം, അബീർ വാസ്‌ക് വേങ്ങര, റെഡ് ആരോസ് തിരൂർ, ബി.ആർ.സി മഞ്ചേരി, നോർത്ത് ഈസ്റ്റ് യുനൈറ്റ്ഡ് നിലമ്പൂർ, റോയൽ റേസേഴ്‌സ് കോട്ടക്കൽ, സരീഖ് കോട്ടപ്പടി, ഹിറ്റർസ് ചെമ്മാട്, എന്നീ എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുക.

മത്സരസംഘാടനത്തിൽ നിന്നും ലഭിക്കുന്ന തുകയും മത്സര വിജയികൾക്ക് നൽകുന്ന തുകയും ചാരിറ്റിക്ക് വേണ്ടി വിനിയോഗിക്കും. ഇതിനോടകം ഓൺലൈനിലൂടെ ടൂർണ്ണമെന്റിലേക്കുള്ള കളിക്കാരുടെ രെജിസ്‌ട്രേഷൻ പൂർത്തിയാക്കിയതും ഒരാഴ്ചക്കകം താര ലേലവും, ജേഴ്സി പ്രകാശനവും നടത്താൻ സാധിച്ചതും ടൂർണ്ണമെന്റിന്റെ സംഘാടക വിജയമാണെന്ന് പ്രസിഡന്റ് നെജ്മുസമാൻ ഐക്കരപ്പടി പറഞ്ഞു.

TAGS :

Next Story