Quantcast

ബെസ്റ്റ് കപ്പ്-23 ഫുട്‌ബോൾ ടൂർണമെന്റിൽ ദമ്മാം ഇന്ത്യൻ സ്‌കൂളിന് വിജയം

MediaOne Logo

Web Desk

  • Published:

    6 Feb 2023 2:36 AM GMT

ബെസ്റ്റ് കപ്പ്-23 ഫുട്‌ബോൾ ടൂർണമെന്റിൽ   ദമ്മാം ഇന്ത്യൻ സ്‌കൂളിന് വിജയം
X

ഒമ്പതാമത് ബെസ്റ്റ് കപ്പിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ദമ്മാമിന് വിജയം. അൽ ഖോബാർ സ്പോർട് യാർഡ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 14 ഫുട്‌ബോൾ ടൂർണമെന്റിൽ ആതിഥേയ സ്‌കൂളായ അൽഖൊസാമയെ പരാജയപ്പെടുത്തിയാണ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിജയികളായത്.

തിങ്ങി നിറഞ്ഞ കാണികൾക്കു മുന്നിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ ആതിഥേയരായ അൽ ഖോസാമയെ 5-0 ന്റെ വ്യക്തമായ മാർജിനിലാണ് ഇന്ത്യൻ സ്‌കൂൾ പരാജയപ്പെടുത്തിയത്.

നേരത്തെ, ദമ്മാമിലെ അൽമുന ഇന്റർനാഷണൽ സ്‌കൂൾ ലൂസേഴ്സ് ഫൈനലിൽ ജിദ്ദ ന്യൂ അൽവുറൂദ് ഇന്റർനാഷണൽ സ്‌കൂളിനെ ട്രൈബ്രേക്കറിൽ പരാജയപ്പെടുത്തി.


ആതിഥേയരായ അൽഖൊസാമ സ്‌കൂളിനു പുറമെ മോഡേൺ ഇന്റർനാഷണൽ സ്‌കൂൾ അൽഅഹ്‌സ, ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂൾ ജുബൈൽ, ന്യൂ അൽവുറൂദ് ഇന്റർനാഷണൽ സ്‌കൂൾ ജിദ്ദ, അൽമുന ഇന്റർനാഷണൽ സ്‌കൂൾ ദമ്മാം, ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ദമ്മാം എന്നീ സ്‌കൂളുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

മുൻ സൗദി ദേശീയ താരം ജമാൽ മുഹമ്മദ് സമാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അൽജോമൈഹ് ബിവറേജസ് കമ്പനി മാർക്കറ്റിങ് മാനേജർ ഐനുൽ ഹഖ് സിദ്ദിഖിയെ ചടങ്ങിൽ ആദരിച്ചു. ആതിഥേയ സ്‌കൂളിന്റെ പ്രിൻസിപ്പൽ അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. അവദ് അൽഹിക്കാൻ മുഖ്യപ്രഭാഷണം നടത്തി. ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഫിസിക്കൽ എജ്യുക്കേഷൻ തലവൻ പർവേസ്, അൽഖൊസാമ അഡ്മിൻ ഓഫീസർ റിഫത്ത് ഹാഷിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അൽഖോസാമ ബോയ്സ് വിഭാഗം വൈസ് പ്രിൻസിപ്പൽ കെ.എം സാദിഖ് സ്വാഗതംപറഞ്ഞു. ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ എം. സജിത സുരേഷ്, ഐനുൽ ഹഖ് സിദ്ദിഖി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മികച്ച വ്യക്തിഗത കളിക്കാർ: മികച്ച ഗോൾകീപ്പർ- സയ്യിദ് അബൂബക്കർ (അൽഖൊസാമ, ദമ്മാം), ടോപ് സ്‌കോറർ- നദീം മുഹമ്മദ് (അൽഖൊസാമ ദമ്മാം), മികച്ച ഡിഫൻഡർ- മുഹമ്മദ് ഹർഫാസ്, (ഐഐഎസ് ദമ്മാം) മികച്ച എമർജിങ് കളിക്കാരൻ- മുഹമ്മദ് ഒസാമ, (അൽ മുന), മികച്ച കളിക്കാരൻ മുഹമ്മദ് സാൻ, (ഐഐഎസ് ദമ്മാം).

ഡ്യൂൺസ് സ്‌കൂൾ ജുബൈൽ ഫെയർ പ്ലേ ടീം ജേതാക്കളായി. നേരത്തെ, സൗഹൃദ മത്സരത്തിൽ അൽഖൊസാമ പേരന്റ്സ് ടീം, ഖോസാമ സ്റ്റാഫ് ടീമിനെ 5-1 എന്ന മാർജിനിൽ പരാജയപ്പെടുത്തി. ഫവാസ്, ഷിഹാസ് അബ്ദുസ്സമദ്, ഹർഷാദ് ഷാജി, ഹനീഫ ചേളാരി എന്നിവർ കളി നിയന്ത്രിച്ചു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ്, മെഡൽ, ട്രോഫി എന്നിവ മുഖ്യാതിഥി വിതരണം ചെയ്തു. ഖൊസാമ വിദ്യാർത്ഥികളായ മാസ്റ്റർ അരീബിന്റെയും സുൽത്താന്റെയും റണ്ണിങ് കമന്ററി കാണികളെ ആകർഷിച്ചു. ബെസ്റ്റ് കപ്പിന്റെ കൺവീനർ ശ്രീ. സുധീർ കുമാർ സിങ് നന്ദി രേഖപ്പെടുത്തി. ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗം അധ്യാപകൻ സുധീർ കുമാർ സിങ്, മുനീർ, യൂനുസ് സിറാജുദ്ദീൻ എന്നിവർ ടൂർണമെന്റ് നടത്തിപ്പിന് നേതൃത്വം നൽകി.

TAGS :

Next Story