Quantcast

ദമ്മാം കിംഗ് അബ്ദുൽ അസീസ് റോഡ് വികസനം പുരോഗമിക്കുന്നു

റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സിഗ്‌നൽ ഒഴിവാക്കിയാണ് പുതിയ സംവിധാനമൊരുക്കുന്നത്

MediaOne Logo

Web Desk

  • Published:

    24 Aug 2024 11:46 PM IST

ദമ്മാം കിംഗ് അബ്ദുൽ അസീസ് റോഡ് വികസനം പുരോഗമിക്കുന്നു
X

ദമ്മാമിലെ പ്രധാന റോഡുകളിലൊന്നായ കിംഗ് അബ്ദുൽ അസീസ് റോഡിലെ നിർമ്മാണ പ്രവർത്തികൾ അതിവേഗം പൂർത്തീകരിച്ചു വരുന്നതായി പ്രവിശ്യ ഗവർണറേറ്റ് അറിയിച്ചു. റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സിഗ്‌നൽ ഒഴിവാക്കിയാണ് പുതിയ സംവിധാനമൊരുക്കുന്നത്. ഒപ്പം റോഡിന്റെയും ഇന്റർ സെക്ഷനുകളുടെയും അറ്റകുറ്റപണികളും നടന്നുവരുന്നുണ്ട്.

നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായാണ് പുതിയ സംവിധാനമൊരുക്കുന്നത്. കിംഗ് അബ്ദുൽ അസീസ് റോഡിൽ നിന്നും ഒമർ ബിൻ അബ്ദുൽ അസീസ് റോഡിലേക്കുള്ള പ്രവേശന ഭാഗത്തായാണ് പുതിയ ഇന്റർ സെക്ഷൻ ഒരുങ്ങുന്നത്.

പഴയ സിഗ്‌നൽ സംവിധാനം ഒഴിവാക്കിയാണ് പുതിയ നിർമ്മാണ രീതി. എളുപ്പത്തിൽ വാഹനങ്ങൾക്ക് ഇരു റോഡുകളിലേക്കും പ്രവേശനം സാധ്യമാക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക. പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ അിതിവേഗം പുരോഗമിക്കുന്നതായി മുനിസിപ്പാലിറ്റി അതികൃതർ അറിയിച്ചു.

TAGS :

Next Story