Quantcast

ദമ്മാം കോട്ടയം പ്രവാസി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

ആരോഗ്യ മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ കോട്ടയം പ്രവാസികളെ ചടങ്ങില്‍ ആദരിച്ചു

MediaOne Logo

Web Desk

  • Published:

    12 Oct 2025 6:18 PM IST

ദമ്മാം കോട്ടയം പ്രവാസി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
X

ദമ്മം‌: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ നോറാക് ഓണഘോഷപരിപാടികൾ സംഘടിപ്പിച്ചു. ദമ്മാം ബദർ റാബി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ പ്രവര്‍ത്തകരും കുടുംബങ്ങളും പങ്കെടുത്തു. പ്രസിഡന്‍റ പോൾ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉദ്ഘാടനം നോറാക് ചെയർമാൻ അഡ്വ. നജ്മുദ്ദീൻ നിര്‍വഹിച്ചു. നോറക് രക്ഷധികാരി എബ്രഹാം മാത്യു ഭാവി പരിപാടികൾ വിശദീകരിച്ചു. ആരോഗ്യ മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ കോട്ടയം പ്രവാസികളെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയുടെ ഭാ​ഗമായി വ്യത്യസ്ത കലാപരിപടികളും അരങ്ങേറി. വോയ്സ് ഓഫ് ദമ്മാം അവതരിപ്പിച്ച ഗാനമേളയും ആഘോഷ പരിപാടികള്‍ക്ക് മിഴിവേകി. ബിജു മുണ്ടക്കയം, മിനി ജോസഫ്, സഞ്ജു മണിമല പരിപാടികള്‍ക്ക് നേതൃത്വം നൽകി.

TAGS :

Next Story