Quantcast

ദമ്മാം ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി കലണ്ടർ പ്രകാശനം ചെയ്തു

MediaOne Logo

Web Desk

  • Published:

    18 Dec 2023 3:55 AM GMT

ദമ്മാം ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി കലണ്ടർ പ്രകാശനം ചെയ്തു
X

ദമ്മാം ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പുതിയ കലണ്ടർ പ്രകാശനം ചെയ്തു. ദമ്മാം സിറ്റി ഫ്‌ളവർ ഷോറൂമിൽ സംഘടിപ്പിച്ച പരിപാടി ബ്രാഞ്ച് മാനേജർ ഇബ്രാഹിം മുക്കണ്ണിയിൽ നിന്നും ആദ്യപ്രതി ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ഫറോക് ഏറ്റുവാങ്ങി.

ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ഷാരി ജോൺ സ്വാഗതവും ട്രഷറർ മധുസൂദനൻ നന്ദിയും പറഞ്ഞു. സലീം ഒളവണ്ണ, അസീസ് മുണ്ടത്ത്‌, മനോജ്‌ കുമാർ, അബ്ദുൽ ഷാഫിർ, ഗഫൂർ വടകര, ജാസി കരുവൻതിരുത്തി എന്നിവർ സംബന്ധിച്ചു.

TAGS :

Next Story