Quantcast

ദമ്മാം ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    20 Nov 2023 1:30 AM IST

ദമ്മാം ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു
X

ഒഐസിസി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സത്താർ കായംകുളത്തിന്റെ അകാല വേർപാട് റിയാദിലെ പ്രവാസി സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.

റിയാദിലെ പൊതുസമൂഹവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന സത്താർ കായംകുളം കോൺഗ്രസ്സ് രാഷ്ട്രീയത്തിൻറെ ശക്തനായ വക്താവായിരുന്നു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള ആലപ്പുഴ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി ആഴത്തിലുള്ള വ്യക്തിബന്ധമുള്ള അദ്ദേഹം തൂവെള്ള വസ്ത്രധാരിയായ റിയാദിലെ കോൺഗ്രസ്സുകാരുടെ മുഖമായിരുന്നുവെന്ന് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അഭിപ്രായപ്പെട്ടു.

സൗദി നാഷണൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാട്, ഗൾഫ് മാധ്യമം ദമ്മാം ബ്യൂറോ ചീഫ് സാജിദ് ആറാട്ടുപുഴ, 24 ന്യൂസ് റിപ്പോർട്ടർ സുബൈർ ഉദിനൂർ, ഹനീഫ് റാവുത്തർ എന്നിവർ സത്താർ കായംകുളത്തിനെ അനുസ്മരിച്ചു.

ഷംസു കൊല്ലം സ്വാഗതവും ചന്ദ്രമോഹനൻ നന്ദിയും പറഞ്ഞു. യോഗാനന്തരം പരേതന് വേണ്ടി നടത്തിയ മയ്യത്ത് നമസ്കാരത്തിന് സിറാജ് പുറക്കാട് നേതൃത്വം നൽകി.

TAGS :

Next Story