Quantcast

ദമ്മാം ഒഐസിസി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    15 Aug 2025 8:34 PM IST

ദമ്മാം ഒഐസിസി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
X

ദമ്മാം: ഒഐസിസി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം ദേശീയ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. സൗദി ഈസ്റ്റേൺ പ്രോവിൻസ് ഒഐസിസി ആക്ടിംഗ് പ്രസിഡൻ്റ് വിൽസൻ തടത്തിൽ പതാക ഉയർത്തി. സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു കല്ലുമല സ്വാതന്ത്ര്യദിന സന്ദേശം നൽകി. എന്താണ് മഹത്തായ ഇന്ത്യയെന്നും ഈ നാട് എങ്ങനെയാണ് മതേതര ജനാധിപത്യ ആശയങ്ങളുടെ ഉറവിടമായിരുന്നു എന്നുള്ളതിൻ്റെ ഓർമപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യ ദിനാഘോഷവും. കടുത്ത പരീക്ഷണങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നാം പൊരുതി നേടിയ അവകാശമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. ആ പോരാട്ടത്തിൽ അണിനിരന്നവരുടെ ഓർമകളാണ് ഈ നാടിൻ്റെ ആത്മാവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനമായ അടിത്തറയായ ജനങ്ങളുടെ സ്വതന്ത്രവും സുതാര്യവുമായ വോട്ടവകാശം ഇന്ന് രാജ്യത്ത് തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിക്കാണിച്ച “വോട്ട് ചോരി” വെളിപ്പെടുത്തലുകൾ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ഗുരുതരമായ സംശയങ്ങൾ, ബീഹാറിൽ നടക്കുന്ന വോട്ടർ പട്ടിക ക്രമക്കേടുകൾ, പ്രതിപക്ഷ ഐക്യത്തിൽ നടക്കുന്ന പോരാട്ടങ്ങൾ, എല്ലാം കൂടി ഇന്ത്യയുടെ ജനാധിപത്യത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള പോരാട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ജനാധിപത്യപരമായ മാർഗത്തിലൂടെ ബിജെപിക്ക് ഒരിക്കലും മുന്നോട്ടു പോകാൻ ആവില്ല. അതാണ് ഈ രാജ്യത്ത് ഏറ്റവും സൂക്ഷിക്കേണ്ട കാര്യവും. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു ചരിത്രഘട്ടമാണിത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നു നിൽക്കേണ്ട നിർണായക സ്വാതന്ത്ര്യദിനമാണ് ഇത്തവണത്തേതെന്നും സംഗമം ആവശ്യപ്പെട്ടു.

സൗദി നാഷണൽ വൈസ് പ്രസിഡൻ്റ് റഫീഖ് കൂട്ടിലങ്ങാടി, പ്രോവിൻസ് വൈസ് പ്രസിഡൻ്റ് നൗഷാദ് തഴവ, മറ്റു പ്രോവിൻസ് കമ്മിറ്റി നേതാക്കളായ ഷിജില ഹമീദ്, സി.ടി ശശി, ജേക്കബ്ബ് പറയ്ക്കൻ, അൻവർ വണ്ടൂർ, നിഷാദ് കുഞ്ചു, രാധികാ ശ്യാംപ്രകാശ്, മനോജ് കെ.പി, യഹിയ കോയ എന്നിവർ ആശംസകൾ നേർന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും, ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

ഭാരവാഹികളായ ലാൽ അമീൻ, അൻവർ സാദിഖ്, ശ്യം പ്രകാശ്, ഗഫൂർ വണ്ടൂർ, റഷീദ് പത്തനാപുരം, അസീസ് കുറ്റ്യാടി, രാജേഷ് സി.വി, ജലീൽ പള്ളാതുരുത്തി, ജോജി ജോസഫ്, സാബു ഇബ്രാഹിം, മുരളീധരൻ, ഹക്കിം, ഹമീദ് മരക്കാശ്ശേരി, സലീന ജലീൽ, ഷാജി മോഹനൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

TAGS :

Next Story